Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നിനൈത്താല്‍ നിനൈത്തത് നടക്കും...
reporter
നിനൈത്താല്‍ നിനൈത്തത് നടക്കും...


വരള്‍ച്ചയിലും വിളനാശത്തിലും ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ കര്‍ഷകരുടെ കണ്ണീരിന് അറുതിയുണ്ടാക്കാന്‍ മറീന ബീച്ചില്‍ പ്രതിഷേധിക്കാന്‍ ഒത്തുചേരണമെന്ന് സോഷ്യല്‍ മീഡിയയില്‍ തമിഴ് യുവാക്കളുടെ ആഹ്വാനം. മറീന 2.0 എന്ന ഹാഷ് ടാഗില്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് പളനിസ്വാമി സര്‍ക്കാര്‍ വന്‍ പൊലീസ് സന്നാഹത്തെ മറീന ബീച്ചില്‍ വിന്യസിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വരള്‍ച്ചാ ദുരിതാശ്വാസത്തിന് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കാനും നെടുവാസല്‍ ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്കെതിരെ അണിനിരയ്ക്കാനുമാണ് ആഹ്വാനം. 39,000 കോടി സഹായം ആവശ്യമായിടത്ത് 2000 കോടി മാത്രം അനുവദിച്ച മോഡി സര്‍ക്കാരിനെതിരെയുമുള്ള പ്രതിഷേധവും സംഘടിക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ള ഓണ്‍ലൈന്‍ പോസ്റ്റുകളില്‍ നിറയുന്നു. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുക്കാതെ നെടുവാസല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രതീരുമാനത്തിലും രോഷമുണ്ട്.
 
Other News in this category

 
 




 
Close Window