Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാര്‍ട്ടിയുടെ പരസ്യത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കെജ്രിവാള്‍ നല്‍കിയ 97 കോടി തിരിച്ചടയ്ക്കണമെന്ന് ലഫ്.ഗവര്‍ണര്‍
REPORTER

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പരസ്യത്തിനായി 526 കോടി ചെലവഴിച്ച ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി, 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ പണം മുഖ്യമന്ത്രിയുടെയും ആംആദ്മി പാര്‍ട്ടിയുടെയും പരസ്യത്തിനായി ഉപയോഗിച്ചെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വന്‍തുക തിരിച്ചടയ്ക്കാന്‍ എഎപിയോട് ആവശ്യപ്പെട്ടത്.

എത്രയും വേഗം 97 കോടി രൂപ എഎപിയില്‍നിന്ന് ഈടാക്കാന്‍ ലഫ്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. വിഷയത്തേക്കുറിച്ച് വിശദമായ അന്വേഷണത്തിനും ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും പാര്‍ട്ടിയുടെയും പബ്ലിസിറ്റിക്കായി വന്‍തുക ചെലവഴിച്ച ആം ആദ്മി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സ്വന്തം പബ്ലിസിറ്റിക്കു വന്‍തുക നീക്കിവച്ചതിലൂടെ കേജ്‌രിവാള്‍ സര്‍ക്കാര്‍ വന്‍ അഴിമതിയാണു നടത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വാര്‍ത്താ–വിതരണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് പരാതിയും നല്‍കി.

എന്നാല്‍, പരസ്യത്തിന്റെ ചെലവ് പ്രത്യേകം പരാമര്‍ശിച്ചതിനാലാണു ഭീമമായ തുകയായി തെറ്റിധരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് എഎപി സര്‍ക്കാരിന്റെ വിശദീകരണം. ഇത് കഴിഞ്ഞ സര്‍ക്കാരുകള്‍ ചെലവഴിച്ചതിനെക്കാള്‍ കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പരസ്യത്തിനായി മാത്രം 526 കോടി ചെലവഴിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസും ബിജെപിയും എഎപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുന്‍ സര്‍ക്കാര്‍ 24 കോടി മാത്രം ചെലവഴിച്ച സ്ഥാനത്താണു എഎപി സര്‍ക്കാര്‍ 526 കോടി ചെലവഴിക്കുന്നതെന്നു ഡിപിസിസി പ്രസിഡന്റ് അജയ് മാക്കന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത് നഗ്‌നമായ അഴിമതിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയുടെ ആരോപണം.

 
Other News in this category

 
 




 
Close Window