Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.94 INR  1 EURO=72.96 INR
ukmalayalampathram.com
Tue 27th Jun 2017
 
 
UK Special
  Add your Comment comment
ഇത്തവണ ശമ്പള വര്‍ധനയില്‍ നഴ്‌സുമാര്‍ക്ക് വലിയ പ്രതീക്ഷ വേണ്ട
reporter
എന്‍എച്ച്എസില്‍ ശമ്പള വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഡോക്റ്റര്‍മാര്‍, ഡെന്റിസ്റ്റുകള്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ തുടങ്ങി ക്ലീനിങ് ജോലിക്കാര്‍ക്ക് വരെ ഒരു ശതമാനത്തിന്റെ വര്‍ധനയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പേ റിവ്യൂ ബോഡീസ് സര്‍ക്കാരിന് സമര്‍പ്പിച്ചു. പുതുക്കിയ ശമ്പളം അടുത്ത വര്‍ഷം മുതല്‍ ലഭിക്കും. അതേസമയം, ഈ റിപ്പോര്‍ട്ട് യൂണിയനുകള്‍ തള്ളിക്കളഞ്ഞു. ഇന്ധനവില, ഭക്ഷണം, യാത്രാച്ചെലവുകള്‍ എന്നിവ കുത്തനെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യൂണിയനുകളുടെ വാദം. പുതിയ ശമ്പളപ്രകാരം മിഡ് വൈഫുമാര്‍, നഴ്‌സുമാര്‍, ക്ലീനിങ് ജീവനക്കാര്‍, പാരാമെഡിക്കല്‍സ്, റേഡിയോളജിസ്റ്റ് തുടങ്ങി എല്ലാവര്‍ക്കും ആഴ്ചയില്‍ അഞ്ച് പൗണ്ടില്‍ കൂടുതല്‍ ശമ്പളം അധികമായി ലഭിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുക അപര്യാപ്തമാണ്. അതേസമയം, എന്‍എച്ച്എസ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ വര്‍ധന അസാധ്യമാണെന്നും പിആര്‍ബി അറിയിച്ചു.

ശമ്പളം വന്‍ തോതില്‍ വര്‍ധിച്ചാല്‍ ട്രസ്റ്റിനെ ഇത് സാരമായി ബാധിക്കും. കൂടാതെ ചെലവുചുരുക്കലിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് നല്‍കുന്ന പല സേവനങ്ങളും അവസാനിപ്പിക്കുകയാണ്. ഇതും വര്‍ധിപ്പിക്കേണ്ടതായി വരും. ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് വഴി വില്‍ക്കുന്ന പത്ത് ഉത്പന്നങ്ങള്‍ നിര്‍ത്തലാക്കാന്‍ ആലോചനയുണ്ട്. സണ്‍ സ്‌ക്രീം മുതല്‍ ഇതില്‍ ഉള്‍പ്പെടും. ഇതുവഴി 100 മില്യണ്‍ ലാഭിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം നേരിടേണ്ടി വരുമെന്നാണ് യൂണിയന്‍ നേതാക്കളുടെ വാദം.
 
Other News in this category

 
 




 
Close Window