Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചെറുപ്പക്കാര്‍ ദയവു ചെയ്ത് റോഡിലിറങ്ങരുത്: കശ്മീര്‍ പൊലീസിന്റെ അഭ്യര്‍ഥന
reporter
സൈന്യത്തിനെതിരെ കല്ലേറു നടത്തുന്ന കശ്മീര്‍ യുവാക്കള്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസ്. സൈന്യത്തിനെതിരായ ഇത്തരം നടപടികളില്‍നിന്ന് വിട്ടുനില്‍ക്കാനും പൊലീസ് കശ്മീരി യുവാക്കളോട് ആവശ്യപ്പെട്ടു. കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്കെതിരെ കഴിഞ്ഞ ദിവസം സൈന്യം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരി യുവാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറു നടത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ സ്ഥലവാസികളായ മൂന്നു യുവാക്കളും കൊല്ലപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീര്‍ പൊലീസിന്റെ അഭ്യര്‍ഥന.

സംഘട്ടന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ മറയുണ്ട്. എന്നാല്‍, പോരാട്ട ഭൂമിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് ഇത്തരം സുരക്ഷാ മുന്‍കരുതലുകളില്ലെന്നും ഇവര്‍ അക്ഷരാര്‍ഥത്തില്‍ ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണെന്നും ഡിജിപി എസ്.പി. വേയ്ദ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി യുവാക്കളെ ഉപയോഗിക്കുന്നവരുടെ പ്രേരണയ്ക്കു വഴങ്ങി സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളിലേക്കു വരരുതെന്നും ജീവന് അര്‍ഹിക്കുന്ന വില നല്‍കണമെന്നും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. താഴ്‌വരയില്‍ സമാധാനം പുലരരുതെന്ന് ആഗ്രഹിക്കുന്നരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ യുവാക്കള്‍ വീട്ടില്‍ സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ യുവാക്കളെ ഇന്ത്യന്‍ സൈന്യത്തിനെതിരെ തിരിക്കാനും ആക്രമണത്തിനു പ്രേരിപ്പിക്കാനും പാക്കിസ്ഥാന്‍ വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി ജമ്മു കശ്മീര്‍ പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ 'അഡ്മിന്‍'മാരായുള്ള വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ സജീവമാണെന്നാണ് കണ്ടെത്തല്‍.
 
Other News in this category

 
 




 
Close Window