Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
'മുത്തലാക്ക്' സമ്പ്രദായം: നിയമ സാധുത സുപ്രീംകോടതി പരിശോധിക്കുന്നു
reporter
മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. മെയ് 11 മുതല്‍ ഭരണഘടനാ ബെഞ്ച് പ്രശ്‌നത്തില്‍ വാദം കേള്‍ക്കും.
മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിതയായ ഗര്‍ഭിണിയായ മുസ്‌ലിം യുവതി നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതോടെയാണിത്. ഭര്‍ത്താവും സഹോദരങ്ങളും ഗര്‍ഭച്ഛിദ്രത്തിനായി തന്നെ നിര്‍ബന്ധിക്കുകയാണെന്നും യുവതി കത്തില്‍ ആരോപിച്ചു.

മുത്തലാഖിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രധാനമന്ത്രി മോദി ഇക്കഴിഞ്ഞ ഒക്ടോബറില്‍ യുപിയില്‍ പ്രസംഗിച്ചിരുന്നു. 'ഹിന്ദുക്കള്‍ക്കിടയില്‍ സ്ത്രീ ഭ്രൂണഹത്യ നടത്തുന്നവര്‍ ജയിലില്‍ പോകേണ്ടിവരും. അതുപോലെയാണു ഫോണിലൂടെ വിവാഹമോചനം നടത്തുന്നവര്‍. അവര്‍ മുസ്‌ലിം സഹോദരിമാരുടെ ജീവിതം നശിപ്പിക്കുകയാണ്' ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ മഹാപരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കവേ മോദി പറഞ്ഞു. അതേസമയം വിഷയത്തെ രാഷ്ട്രീയവര്‍ക്കരിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window