Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
ബിസിനസ്‌
  Add your Comment comment
ഓണ്‍ലൈനില്‍ വലിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കുക: ഇന്‍കം ട്കാസിന്റെ വലിയ പിടി വരാനിരിക്കുന്നു
reporter
ഉയര്‍ന്ന തുകയുടെ ഇലക്ടോണിക് ഇടപാടുകള്‍ നിരീക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഉയര്‍ന്ന് തുകയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ആരെ വേണമെങ്കിലും അത് ഇലക്ട്രോണിക് കൈമാറ്റത്തിലൂടെയാണെങ്കില്‍ പോലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാവുന്നതാണ്. വ്യക്തികള്‍ നിക്ഷേപിക്കുന്ന 2.5 ലക്ഷത്തിന് മുകളിലുളള തുകയാണ് ഉയര്‍ന്ന തുകയായി കണക്കാക്കുന്നത്.
നോട്ടു നിരോധനത്തിനു ശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വന്‍ നിക്ഷേപങ്ങള്‍ വന്‍തോതിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിര്‍ജീവമായ ജന്‍ധന്‍ അക്കൗണ്ടുകളില്‍ പോലും വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടന്നിരുന്നു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം നടന്ന ഉയര്‍ന്ന തുകയുടെ നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയായിരുന്നു. ഇതിനൊപ്പം ഇലക്‌ട്രോണിക് ഇടപാടുകളും പരിശോധിക്കാനാണ് തീരുമാനം.
 
Other News in this category

 
 




 
Close Window