Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.82 INR  1 EURO=76.78 INR
ukmalayalampathram.com
Wed 18th Oct 2017
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിന്റെ മകന്‍ അഭിനയിക്കുന്ന സിനിമ ഓണത്തിന് റിലീസാകും: സംവിധാനം ജിത്തു ജോസഫ്, നിര്‍മാണം ആന്റണി പെരുമ്പാവൂര്‍
reporter
മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ ആദ്യ സിനിമ ഓണം റിലീസായി തീയറ്ററുകളിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ ശ്രമം. മറ്റു അഭിനേതാക്കള്‍ക്കായുള്ള അവസാന വട്ട തിരഞ്ഞെടുപ്പിലാണ് ജിത്തു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജിത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു പ്രണവ്. ബാലതാരമായ പുനര്‍ജനി എന്ന ചിത്രത്തില്‍ തിളങ്ങിയ പ്രണവ് ദേശീയ അവാര്‍ഡ് ജേതാവുമാണ്.
പ്രണവിന്റെ നായക അരങ്ങേറ്റമാണ് മലയാള സിനിമആരാധക ലോകം ഉറ്റു നോക്കുകയാണ്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ തന്നെയാണ് പ്രണവ് ആദ്യ സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി എന്നു വ്യക്തമാക്കിയത്. ജിത്തു ജോസഫിന്റെ സിനിമയിലൂടെ ആണ് പ്രണവ് എത്തുന്നതെന്നും വ്യക്തമാക്കിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തുന്നതു വരെയുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് വാര്‍ത്തകളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ചിത്രം ഉടന്‍ തുടങ്ങുന്നെന്നാണ് സൂചനകള്‍.

ചിത്രത്തിന്റെ തിരക്കഥ ജിത്തു ജോസഫ് പൂര്‍ത്തിയാക്കി. മെയില്‍ ചിത്രീകരണം തുടങ്ങും, ഓഗസ്റ്റില്‍
 
Other News in this category

 
 




 
Close Window