Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
സിനിമ
  Add your Comment comment
പ്രിയങ്കയുടെ സൗന്ദര്യത്തില്‍ ഇംഗ്ലീഷുകാര്‍ മയങ്ങി: ലോകത്ത് രണ്ടാമത്തെ സുന്ദരി പ്രിയങ്കയെന്നു വിധിയെഴുതി
reporter
ബോളിവുഡിലെ സുന്ദരികളെ കണ്ട് ഹോളിവുഡിന്റെ ലോകം വീണ്ടും പകച്ചു. ഐശ്വര്യ റായിക്കു ശേഷം പ്രിയങ്ക ചോപ്രയാണ് പാശ്ചാത്യരുടെ മനസ്സിളക്കിയത്. ലോകത്തെ ഏറ്റവും സുന്ദരിമാരായ പെണ്ണുങ്ങളില്‍ രണ്ടാമത്തെയാള്‍ പ്രിയങ്ക ചോപ്രയെന്ന് അവര്‍ വിലയിരുത്തി. അമേരിക്കന്‍ ഗായിക ബിയോണ്‍സിനാണ് ഒന്നാംസ്ഥാനം. അതിനൊപ്പം ലോകത്തിലെ ഏറ്റവും സുന്ദരിയായ രണ്ടാമത്തെ യുവതിയായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തു.
ബസ്‌നെറ്റാണ് ലോക സുന്ദരിമാരെ തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. അഴകില്‍ ആഞ്ജലീന ജോളി, എമ്മ സ്‌റ്റോണ്‍, എമ്മ വാട്‌സണ്‍ എന്നിവരെ പിന്തള്ളിയാണ് പ്രിയങ്ക രണ്ടാമതെത്തിയത്. ഓണ്‍ലൈന്‍ സര്‍വേയില്‍ പിന്തുണച്ച എല്ലാവര്‍ക്കും പ്രിയങ്ക ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
 
Other News in this category

 
 




 
Close Window