Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
കായികം
  Add your Comment comment
മുംബൈ ഇന്ത്യന്‍സിനെ ജയിപ്പിക്കാന്‍ മലിംഗയും ഗുണരത്‌നയും ഉണ്ടാകില്ല
reporter
കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിനു തിരിച്ചടിയായി റൈസിംഗ് പൂനെ സൂപ്പര്‍ ജയിന്റിനെതിരായ ആദ്യമത്സരത്തില്‍ മുംബൈയുടെ ശ്രീലങ്കന്‍ താരങ്ങളായ ലസിത് മലിംഗയുടെയും അസേല ഗുണരത്‌നയുടെയും സേവനം ലഭ്യമാകില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമില്‍ അംഗങ്ങളായതിനാലാണ് ഇരുവര്‍ക്കും ഐ.പി.എല്ലിലെ ആദ്യമത്സരം നഷ്ടമാകുന്നത്.


മുംബൈ ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു മലിംഗ. കാല്‍നഖം പിളര്‍ക്കുന്ന യോര്‍ക്കറുകളുമായി തിളങ്ങുന്ന മലിംഗയുടെ മികവിലായിരുന്നു രണ്ടു തവണയും മുംബൈ കിരീടം നേടിയത്. മുംബൈയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് മലിംഗ.
മലിംഗയുടെ അഭാവത്തില്‍ ആദ്യ മത്സരങ്ങളില്‍ മിച്ചല്‍ ജോണ്‍സണായിരിക്കും മുംബൈയുടെ ബൗളിങ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.
 
Other News in this category

 
 




 
Close Window