Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ആരോഗ്യം
  Add your Comment comment
കുഞ്ഞുങ്ങള്‍ക്ക് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ് കോജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസം
reporter
അന്തര്‍സ്രവ വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന രോഗമാണ് കോജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസം. പിള്ളവാതമെന്നും ഇതറിയപ്പെടുന്നു. ഇത് ഏറ്റവും കൂടുതലായി കാണുന്നുവെന്നു മാത്രമല്ല, യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഏറ്റവും മാരകവുമാണ്. കോജെനിറ്റല്‍ എന്നു പറഞ്ഞാല്‍ ജന്മനാ ഉള്ളത് എന്നര്‍ഥം. ജീവിക്കാനാവശ്യമായ തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുവാന്‍ കഴിവില്ലാത്ത അവസ്ഥയെയാണ് ഹൈപ്പോതൈറോയിഡിസം എന്നതുകൊണ്ടര്‍ഥമാക്കുന്നത്. അതായത് ശാരീരികവും മാനസികവുമായ സ്വാഭാവിക വളര്‍ച്ചയ്ക്ക് ആവശ്യമായ തൈറോയിഡ് ഹോര്‍മോണ്‍ കുഞ്ഞുങ്ങള്‍ക്കു ജന്മനാ ഉത്പാദിപ്പിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ് കോജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസം.
ഒരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെ ഘട്ടം അവന്റെ ശൈശവകാലമാണ്. ഒരു വ്യക്തി പഠിക്കുകയും വളരുകയും സമൂഹത്തിന് ഉപയുക്തമായ അംഗമായി മാറുകയും ചെയ്യുന്ന വിധത്തില്‍ എങ്ങനെ അവsന്റ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുമെന്നതിന്റെ സൂചനകളായി ശൈശവകാലത്തെ അനുഭവങ്ങളെ എടുക്കാം.

മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി നമ്മുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യങ്ങള്‍ എല്ലാം കഴിയാംവിധം നാം ചെയ്യുന്നു. എന്നാല്‍ നമ്മുടെ നിയന്ത്രണത്തില്‍ വരാത്ത കാര്യങ്ങളുണ്ട്. അവയില്‍നിന്ന് നാം എങ്ങനെ നമ്മുടെ കുട്ടികളെ സംരക്ഷിക്കും?

വിദ്യാഭ്യാസവും നേരത്തെയെടുക്കുന്ന നടപടികളിലൂടെയും അതു സാധിച്ചെടുക്കാം. ഇന്ത്യയില്‍ നിരവധി രോഗങ്ങള്‍ നവജാതശിശുക്കളെ ഇപ്പോഴും നിര്‍ബാധം പിടികൂടുകയാണ്. രോഗലക്ഷണങ്ങള്‍ പുറമേ കാണിക്കാത്തതിനാല്‍ അത്തരം രോഗങ്ങളെ കണ്ടെത്താനോ തടയാനോ സാധിക്കുന്നില്ല. കുഞ്ഞുങ്ങളെ ബാധിക്കുന്ന കോജെനിറ്റല്‍ ഹൈപ്പോതൈറോയിഡിസം അഥവാ പിള്ളവാതത്തെക്കുറിച്ച് അറിയാം.
 
Other News in this category

 
 




 
Close Window