Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.47 INR  1 EURO=75.27 INR
ukmalayalampathram.com
Mon 21st Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പെണ്‍കുട്ടിയെ ബൈക്കിലിരുത്തി യാത്ര ചെയ്ത ബികോം വിദ്യാര്‍ഥിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍
reporter
പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിന്റെ കയ്യേറ്റത്തിനിരയായ യുവാവ് ദൂരൂഹ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. മാര്‍ച്ച് 31നാണ് കൃഷ്ണനുണ്ണി എല്‍. പ്രതാപ് എന്ന യുവാവിന്റെ മൃതദേഹം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വഴിച്ചാല്‍ ഇമ്മാനുവല്‍ കോളജിലെ ഒന്നാം വര്‍ഷം ബികോം വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണനുണ്ണി.

മരണത്തിന് തലേന്ന് സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിന് പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണനുണ്ണിയെ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തിന്റെ പിറ്റേന്നാണ് കൃഷ്ണനുണ്ണിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പേട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ പിതാവുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണനുണ്ണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൃഷ്ണനുണ്ണിയെ മര്‍ദ്ദിച്ചതിന്റെ ഫലമായാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.

പെണ്‍കുട്ടിയുടെ പിതാവുമായി സംഘര്‍ഷമുണ്ടായതിന് പിന്നാലെ കൃഷ്ണനുണ്ണിയെ കാണാതാവുകയും പിറ്റേന്ന് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ശക്തിയേറിയ വസ്തു കൊണ്ടുള്ള അടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ അഭിപ്രായം. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ്.
 
Other News in this category

 
 




 
Close Window