Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
കായികം
  Add your Comment comment
സിന്ധുവിന്റെ പ്രതികാരം
reporter
അക്ഷരാര്‍ത്ഥത്തില്‍ മാസ്മരിക ഫോമിലായിരുന്നു ഇന്ത്യന്‍ താരം വി.പി. സിന്ധു. കഴിഞ്ഞ വര്‍ഷം റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ മാരിനോടു തോല്‍വി വഴങ്ങേണ്ടി വന്നപ്പോള്‍ നിറഞ്ഞ മിഴികള്‍ ഇന്നലെ മാരിനെ തോല്‍പിച്ചപ്പോഴും സജലമായി, പക്ഷേ ഇക്കുറി അത് വിജയാഹഌദത്താലായിരുന്നെന്നു മാത്രം.
ഇതു സിന്ധുവിന്റെ പ്രതികാരം. ഇന്ത്യന്‍ വനിതാ ബാഡ്മിന്റണിെല റാണി ആരെന്ന ചോദ്യം ഇനി ഉയരില്ല; ന്യൂഡല്‍ഹിയിലെ സിരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്നലെ കരോളിന മാരിനോടു പകവീട്ടിയപ്പോള്‍ സിന്ധു അസന്നിഗ്ധമായി ഉത്തരം നല്‍കിയത് അതിനു കൂടിയാണ്. മാരിനെ ഫൈനലില്‍ നേരിടാന്‍ എത്തും മുമ്പേ ഇന്ത്യയില്‍ സിന്ധുവിന്റെ എതിരാളിയായ സൈന നെഹ്‌വാളിനെ ക്വാര്‍ട്ടറില്‍ കീഴടക്കിയതും ഈയവസരത്തില്‍ ചേര്‍ത്തു വായിക്കാം.
 
Other News in this category

 
 




 
Close Window