Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
UK Special
  Add your Comment comment
മരണത്തിനും അവരെ വേര്‍പിരിക്കാന്‍ കഴിഞ്ഞില്ല
reporter

ലണ്ടന്‍: ഏഴു പതിറ്റാണ്ടു നീണ്ട ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം മരണത്തിന് പോലും അവരെ വേര്‍പിരിക്കാന്‍ കഴിഞ്ഞില്ല. 71 വര്‍ഷം ഒരുമിച്ചു ജീവിച്ച ബ്രിട്ടിഷ് ദമ്പതികളുടെ അന്ത്യയാത്രയും ഒരുമിച്ചായി, നാലു മിനിറ്റിന്റെ മാത്രം വ്യത്യാസത്തില്‍. ബ്രിട്ടനിലെ ലസ്റ്റര്‍ഷറില്‍, തൊണ്ണൂറ്റിമൂന്നുകാരനായ വില്‍ഫ് റസ്സല്‍ മരിച്ചത് കഴിഞ്ഞ ബുധനാഴ്ച രാവിലെ 6.50 ന്. 6.54 ന് മറ്റൊരാശുപത്രിക്കിടക്കയില്‍ ഭാര്യ വേരയും യാത്രയായി. ഒരുവര്‍ഷം മുന്‍പു മറവിരോഗം ബാധിച്ച വില്‍ഫിനു വേരയെപ്പോലും തിരിച്ചറിയാന്‍ കഴിയാതായിരുന്നു. രണ്ടുമാസം മുന്‍പു കെയര്‍ ഹോമിലേക്കു മാറ്റി. ഇതോടെ തീരെ വയ്യാതായ വേരയെ പിന്നീട് ആശുപത്രിയിലേക്കും.

'മുത്തച്ഛനെ കെയര്‍ഹോമിലാക്കും വരെ ഒരു രാത്രിപോലും അവര്‍ വേറിട്ടു കഴിഞ്ഞിരുന്നില്ല' പേരക്കുട്ടി സ്റ്റെഫനി വെല്‍ഷ് പറഞ്ഞു. പതിനെട്ടാം വയസിലാണു വില്‍ഫ് പതിനാറുകാരിയായ വേരയെ കണ്ടുമുട്ടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തു വില്‍ഫ് ബ്രിട്ടിഷ് വ്യോമസേനയില്‍ അംഗമായി ആഫ്രിക്കയിലും ഇറ്റലിയിലും സേവനമനുഷ്ഠിച്ചു. തിരിച്ചെത്തിയ ശേഷം 1946ല്‍ ആയിരുന്നു വിവാഹം. രണ്ട് മക്കളും അഞ്ച് പേരക്കുട്ടികളും ഏഴ് അവരുടെ മക്കളും അടങ്ങുന്നതാണ് കുടുംബം. 

 
Other News in this category

 
 




 
Close Window