Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മാനനഷ്ടക്കേസില്‍ കെജ്രിവാളിനു വേണ്ടി ഹാജരായ വക്കീലിന്റെ ഫീസ് 3.8 കോടി സര്‍ക്കാര്‍ നല്‍കണമത്രേ
REPORTER

 ന്യൂഡല്‍ഹി: മാനനഷ് ടക്കേസില്‍ഹാജരായ അഭിഭാഷകര്‍ക്ക് ഫീസ് ഇനത്തില്‍ നല്‍കിയ 3.8 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടെന്ന് ആരോപണം. അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ട കേസിന് ചിലവായ അഭിഭാഷക ഫീസ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. 

രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന അഭിഭാഷകനായ രാം ജഠ്മലാനി അടക്കമുള്ളവരാണ് കോടതിയില്‍ കേജ്രിവാളിന് വേണ്ടി ഹാജരായത്. ജെയ്റ്റിലി നല്‍കിയ സിവില്‍ കേസിലും ക്രിമിനല്‍ കേസിലും കേജ്രിവാളിനായി വാദിച്ചത് രാംജഠ്മലാനിയായിരുന്നു. അദ്ദേഹം ഒരു സിറ്റിങ്ങിനായി 22 ലക്ഷം വീതവും ജൂനിയര്‍ വക്കീലന്മാര്‍ക്കായി ഒരു കോടിയുടെയും ബില്‍ നല്‍കുകയായിരുന്നു. 

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പുവച്ച ബില്ലുകള്‍ അനുമതിക്കായി ഡല്‍ഹി ലഫ്‌നനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് അയച്ചു കൊടുത്തു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ നിയമോപദദേശം തേടി. 

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന പരാമര്‍ശത്തെനെതിരെയാണ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അരുണ്‍ ജെയ്റ്റിലി കേസ് ഫയല്‍ ചെയ്തത്. 

നേരത്തെ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ മറികടന്ന് പാര്‍ട്ടി പ്രചാരണത്തിനായി പരസ്യങ്ങള്‍ നല്‍കിയെന്ന് കാട്ടി ലഫ്‌നനെന്റ് ഗവര്‍ണര്‍ 97 കോടി രൂപ അടയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

 
Other News in this category

 
 




 
Close Window