Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം കൃഷ്ണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
reporter
പാലക്കാട് ജില്ലയിലെ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അറസ്റ്റില്‍. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കാനോ കോടതിയില്‍ ഹാജരാക്കാനോ കഴിയില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയ്ക്കും. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. വൈകിട്ട് ആറു മണിയോടെയാണ് കൃഷ്ണദാസിനെ വിളിച്ചു വരുത്തിയത്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കൃഷ്ണദാസിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി. ഇതിനു പിന്നാലെ ലക്കിടി കോളജിലെ ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന കേസില്‍ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കി.
 
Other News in this category

 
 




 
Close Window