Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
Teens Corner
  Add your Comment comment
പിറന്നാള്‍ സമ്മാനം നല്‍കിയ ശേഷം ജെനിയോട് കണ്ണടച്ച് നില്‍ക്കാന്‍ ജോണ്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് സമ്മാനപ്പൊതിക്കുള്ളിലെ ചുറ്റിക എടുത്ത് ജെനിയുടെ തല അടിച്ചു തകര്‍ത്തു. ജെനി മരിച്ചെന്ന് ഉറപ്പായ ശേഷം അയാള്‍ കെട്ടിത്തൂങ്ങി
reporter
ജെനിയോട് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ കണ്ണടച്ച് നില്‍ക്കാന്‍ ജോണ്‍ ആവശ്യപ്പെട്ടു. ഈ സമയം സമ്മാനപ്പൊതിക്കുള്ളിലെ ചുറ്റിക എടുത്ത് ജെനിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ജെനി മരിച്ചെന്ന് ഉറപ്പ് വരുത്തിയ ജോണ്‍ ജെനിഫര്‍ ധരിച്ച ഷാള്‍ എടുത്ത് അടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചു. - ഇന്നലെ ചെന്നൈയില്‍ നിന്നു പുറത്തു വന്ന ദുരന്ത വാര്‍ത്തയാണിത്.
22കാരനായ ജോണ്‍ മാത്യുവും 20കാരിയായ ജെനിഫര്‍ പുഷ്പയും കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഒരേ പള്ളിയില്‍ കുര്‍ബ്ബാന കൂടിയിരുന്ന ഇരുവരും തമ്മില്‍ പ്രണയമായത് ജെനിഫറിന്റെ വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ ബിസിഎ കഴിഞ്ഞ് ഐടി കമ്പനിയില്‍ ജെനിക്ക് ജോലി കിട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ആദ്യമൊക്കെ എതിര്‍പ്പുകളുണ്ടായിരുന്നിട്ടും ജെനിഫര്‍ ജോണിനെ കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ജോലിക്ക് പോയി തുടങ്ങിയപ്പോള്‍ മുതല്‍ ജെനിഫറില്‍ ചില മാര്‌റങ്ങള്‍ കണ്ടു. ബിഎസ്‌സി കെമിസ്ട്രി കഴിഞ്ഞ് നല്ല ജോലി കിട്ടാതെ തയ്യല്‍ക്കാരനായ അച്ഛനൊപ്പം വീട്ടിലെ ടൈലറിങ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ജോണ്‍ ജെനിഫറെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് ജെനിയുടെ വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ ജോണിന്റെ സാമ്പത്തിക സ്ഥിതിയും ചുറ്റുപാടുകളും മോശമാണെന്ന് പറഞ്ഞ് വീട്ടുകാര്‍ ജെനിയെ പിന്തിരിപ്പിച്ചു.

വീട്ടുകാര്‍ എതിര്‍ക്കുന്നതിനാല്‍ വിവാഹം ചെയ്യാന്‍ കഴിയില്ലെന്നും തന്നെ മറക്കണമെന്നും ജെനിഫര്‍ ജോണിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജോണിന് ഇത് ഏറെ അപമാനകരമായിരുന്നു. പുറമെ സ്‌നേഹം നടിച്ചെങ്കിലും പിന്നീട് ജെനിഫറിനെ വകവരുത്തണമെന്ന ചിന്തയായിരുന്നു ജോണിന്. ജോണിന്റെ ക്രിമിനല്‍ ബുദ്ധിയില്‍ അതിനൊരു മാര്‍ഗവും കണ്ടെത്തി. പുഷ്പയുടെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 31 ന് അവസാനമായി ഒന്നു കാണണമെന്ന് ജോണ്‍ ആവശ്യപ്പെട്ടു. മഹാബലി പുരത്ത് ആളുകള്‍ അധികമില്ലാത്ത ഒരു സ്ഥലവും ഇതിനായി ജോണ്‍ തിരഞ്ഞെടുത്ത് ജെനിയെ അറിയിച്ചു. ജെനി സ്ഥലത്തെത്തിയപ്പോള്‍ പിറന്നാള്‍ സമ്മാനവുമായി നില്‍ക്കുന്ന ജോണിനെയാണ് കാണാന്‍ കഴിഞ്ഞത്.
 
Other News in this category

 
 




 
Close Window