Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ ജയലളിത കുറ്റക്കാരിയെന്നു വിധിക്കാനാവില്ല : സുപ്രീംകോടതി
reporter
അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് വിധിക്കാനാകില്ലെന്ന് സുപ്രീം കോടതി. കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധിപുറപ്പെടുവിക്കുന്നതിന് മുമ്പ് ജയലളിത മരിച്ചതിനാല്‍ അവരെ ഒഴിവാക്കിയാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. ഇത് പുനപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജയലളിതയെ കുറ്റവാളിയായി പ്രഖ്യാപിക്കാതിരുന്നാല്‍ വിചാരണ കോടതി പിഴയായി വിധിച്ച 100 കോടി ഈടാക്കാനാവില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു കര്‍ണാടക ഹര്‍ജി സമര്‍പ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി ജയലളിത, ശശികല, സുധാകരന്‍, ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.

ഈ വിധി തള്ളി വിചാരണകോടതി വിധി ശരിവെക്കുകയാണ് ഫെബ്രുവരിയില്‍ സുപ്രീം കോടതി ചെയ്തത്. ഇതോടെ നാല് വര്‍ഷം തടവിന് ശശികലയേയും ബന്ധുക്കളായ സുധാകരനേയും ഇളവരശിയേയും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഫെബ്രുവരി 14ന് വിചാരണകോടതി വിധി ശരിവെച്ചിട്ടും ജയലളിതയെ ഒഴിവാക്കിയ നടപടി പരിശോധിക്കണമെന്നാണ് കര്‍ണാടക ആവശ്യപ്പെട്ടത്.
 
Other News in this category

 
 




 
Close Window