Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നെഹ്‌റു കോളെജിലെ ഇടിമുറിയുടെ നടത്തിപ്പുകാരന്‍ സഞ്ജിത്ത് കോടതിയില്‍ കീഴടങ്ങി
reporter
പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍ അറസ്റ്റില്‍. കോളേജ് പി.ആര്‍.ഒ. ആയ സഞ്ജിത്തിന്റെ മുറിയാണ് ഇടിമുറി എന്ന് അറിയപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.പി. വിശ്വനാഥന്റെ മകനാണ് സഞ്ജിത് വിശ്വനാഥന്‍. പിആര്‍ഒയുടെ മുറി 'ഇടിമുറി'ആയി ഉപയോഗിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഓഫീസില്‍ സഞ്ജിത്തിനെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയക്കും. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകരായ സിപി പ്രവീണ്‍, വിപിന്‍ എന്നിവരാണ് മറ്റുപ്രതികള്‍. ഗൂഡാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യംചെയ്യുകയും പിന്നീട് ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ വിട്ടയക്കുകയുമായിരുന്നു.
ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രത്യേക അന്വേഷകസംഘം മേധാവി എഎസ്പി കിരണ്‍ നാരായണ്‍ ആണ് വടക്കാഞ്ചേരി ഒന്നാംകഌസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ അറസ്റ്റുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം 120ബി (ഗൂഢാലോചന), 306 (ആത്മഹത്യാ പ്രേരണ), 384 (നിര്‍ബന്ധിച്ച് എഴുതി വാങ്ങിക്കുക), 468 (ചതിയിലൂടെ കൃത്രിമമായി തെളിവുണ്ടാക്കല്‍), 341 (മുറിക്കകത്തിട്ട് ഭീഷണിയും ഉപദ്രവവും), 323 (ദേഹോപദ്രവം), 201 (തെളിവു നശിപ്പിക്കല്‍), 34 (സംഘം ചേര്‍ന്ന് ഭീഷണി) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ജിഷ്ണു കോപ്പിയടിച്ചെന്ന മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ആരോപണം കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കടുത്ത മാനസിക പീഡനവും ദേഹോപദ്രവവും ഏല്‍പ്പിച്ച് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു.

'മുമ്പ് സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ജിഷ്ണുവായിരുന്നു. ഇതിന് മാനേജ്‌മെന്റിന്റെ അറിവോടെ പ്രതികാരം തീര്‍ക്കലായിരുന്നു കോപ്പിയടി വിവാദം. ഒരു തെറ്റും ചെയ്യാത്ത ജിഷ്ണുവില്‍നിന്ന് മാപ്പപേക്ഷ എഴുതിവാങ്ങിച്ചു. പരീക്ഷ തീരാന്‍ അരമണിക്കൂര്‍ നേരം മാത്രം ബാക്കിനില്‍ക്കെ, പരീക്ഷാജോലിയിലുണ്ടായിരുന്ന അധ്യാപകന്‍ പ്രവീണ്‍, ജിഷ്ണുവിനെ ഹാളില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ഉപദ്രവിച്ചു. ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഉത്തരക്കടലാസില്‍ അതുവരെ ജിഷ്ണു എഴുതിയ ഉത്തരങ്ങളെല്ലാം പേനകൊണ്ട് വെട്ടിച്ചു. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി മൂന്നുപേര്‍ ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ജിഷ്ണുവിനെ അധ്യാപകര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തു.' ഇങ്ങനെ തുടരുന്നു സഹപാഠികള്‍ നല്‍കിയ മൊഴി.
 
Other News in this category

 
 




 
Close Window