Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.21 INR  1 EURO=75.39 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
സിനിമ
  Add your Comment comment
സീരിയല്‍ നടി നന്ദിനിയുടെ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍
reporter
പ്രശസ്ത തമിഴ് സീരിയല്‍ നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈ വിരുഗപക്കത്തെ ലോഡ്ജിനുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലാണ് കാര്‍ത്തികേയനെ കണ്ടെത്തിയത്. എട്ടു മാസം മുന്‍പ് മധുരയില്‍ വെച്ച് ഏറെ ആര്‍ഭാട പൂര്‍ണ്ണമായിരുന്നു നന്ദിനിയും കാര്‍ത്തികേയനുമായുള്ള വിവാഹം. കുറച്ചു നാളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ജിംനേഷ്യം നടത്തുന്ന കാര്‍ത്തികേയന്‍ ലോഡ്ജില്‍ തനിച്ചായിരുന്നു. മരണം നടന്ന മൂന്നാം തിയതി ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ ഇദ്ദേഹത്തിന്റെ അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
ഭാര്യാ പിതാവാണ് തന്റെ മരണത്തിന് ഉത്തരവാദി എന്നെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തി. നന്ദിനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ അനുവദിക്കുന്നില്ലെന്നും എഴുതിയിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു നന്ദിനി കാര്‍ത്തികേയനെ വിവാഹം കഴിച്ചത്. മൂന്നു തവണ മിസ്റ്റര്‍ ചെന്നൈ പട്ടം നേടിയ ആളാണ് കാര്‍ത്തികേയന്‍.
കാര്‍ത്തികേയന്‍ പ്രണയിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കൂടെ താമസിക്കാന്‍ നന്ദിനി തയ്യാറാകാതിരുന്നതും മരണത്തിന് കാരണമാണെന്ന് നന്ദിനിയുടെ വീട്ടുകാര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window