Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
സിനിമ
  Add your Comment comment
കമല്‍ഹാസന്റെ ജീവിതത്തിലേക്ക് അഭിരാമി എത്തുന്നതായി വാര്‍ത്ത
reporter
വിവാഹത്തോടെ അഭിനയ ജീവിതത്തിന് വിരാമമിട്ട അഭിരാമി കഴിഞ്ഞ വര്‍ഷം സിനിമയിലേക്ക് തിരിച്ചെത്തി. അടുത്തിടെ ചില മലയാളം ടെലിവിഷന്‍ പരിപാടിയിലും അഭിരാമി സജീവമായി. അതോടെ വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ചു. ഇപ്പോള്‍ ഇതാ അഭിരാമിയെക്കുറിച്ച് കമല്‍ഹാസനുമായി ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിക്കുന്നു. അഭിരാമി കമല്‍ഹാസന്റെ ജീവിത പങ്കാളിയാകുന്നു എന്നതാണ് പുതിയ ന്യൂസ്. തമിഴ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഇത് കമല്‍ഹാസനോട് അടുത്ത വൃത്തങ്ങള്‍ തള്ളി.
കമലും അഭിരാമിയും ഒന്നിച്ച് അഭിനയിച്ച് 2004ല്‍ പുറത്തിറങ്ങിയ വീരുമാണ്ടി മികച്ച പ്രേക്ഷകപ്രീതി നേടിയ ചലച്ചിത്രമാണ്. അഭിരാമിയുമായുളള അടുപ്പമാണ് ഗൗതമിയുടെ വേര്‍പിരിയലില്‍ കലാശിച്ചതെന്നും നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു.


ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ അഭിരാമി 1999ല്‍ പുറത്തിറങ്ങിയ പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ് എന്നി സിനിമകളിലൂടെയാണ് സജീവമായത്. പിന്നീട് മോഹന്‍ലാലിന്റെ നായികയായി ശ്രദ്ധ എന്ന ചിത്രത്തിലും അഭിനയിച്ചു. 2004ലാണ് തമിഴില്‍ കമലിനൊപ്പം വീരുമാണ്ടിയില്‍ അഭിനയിക്കുന്നത്.
 
Other News in this category

 
 




 
Close Window