Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴച്ച സംഭവം: പോലീന്റെ പരാക്രമമെന്ന് എം.എ. ബേബി; പോലീസ് എന്തു ധാര്‍ഷ്ട്യം കാണിച്ചുവെന്ന് പിണറായി
reporter
ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരത്ത് നടുറോഡില്‍ വലിച്ചിഴച്ച പോലീസ് നടപടിയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എംഎ ബേബി ഫേസ് ബുക്കില്‍ സ്വന്തം അഭിപ്രായം തുറന്നെഴുതി. ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടന്നത് പൊലീസ് പരാക്രമമാണെന്ന് ബേബി വ്യക്തമാക്കി. മഹിജയ്‌ക്കെതിരെ പരാക്രമം, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ബേബി ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ബേബിയുടെ വിമര്‍ശനം.
അതേസമയം, ഇതിനെ ചോദ്യം ചെയ്ത് പിണറായി വിജയന്‍ പ്രതികരിച്ചു. പൊലീസ് എന്ത് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് തനിക്കറിയില്ല. ബേബിയുടെ അഭിപ്രായത്തെ കുറിച്ച് ബേബിയോട് തന്നെ ചോദിക്കണമെന്നാണ് പിണറായി വിജയന്റെ പ്രതികരണം. എം എ ബേബിയുടെ പൊലീസ് വിമര്‍ശനത്തെ പൂര്‍ണമായി തള്ളികളഞ്ഞാണ് പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്
മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്നാണ് സിപിഐഎം പിബി അംഗം എംഎ ബേബി പ്രതികരിച്ചിരുന്നത്. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണെന്നും എംഎം ബേബി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇത് പൂര്‍ണമായും തള്ളിയാണ് പൊലീസ് എന്ത് ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് തനിക്കറിയില്ലെന്ന പിണറായിയുടെ പ്രതികരണം.
 
Other News in this category

 
 




 
Close Window