Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
ബിസിനസ്‌
  Add your Comment comment
ജിയോ റീ ലോഡഡ്: 339 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ മൂന്നു മാസത്തേക്ക് കൂടി ഇന്റര്‍നെറ്റ് സൗജന്യം
reporter
ഏപ്രില്‍ പതിനഞ്ചിനകം പ്രൈം അംഗത്വവും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതാണ് ഓഫര്‍. ജൂലൈ ഒന്നു മുതല്‍ മാത്രമേ നല്‍കിയ തുകയ്ക്കുള്ള ഉപയോഗം കണക്കാക്കി തുടങ്ങുകയുള്ളൂ.
303 രൂപയ്ക്ക് റിചാര്‍ജ് ചെയ്താല്‍ പ്രതിദിനം ഒരു ജിബി ഡേറ്റാ പരിധിയില്‍ മൂന്ന് മാസം സൗജന്യ ഡേറ്റ ലഭിക്കും. 999 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം 100 ജിബിയാണ് സമ്മര്‍ സര്‍പ്രൈസിലെ ജിയോ ഓഫര്‍. 100 ജിബി 4ജി ഡേറ്റ ലഭിക്കുന്ന പ്ലാനുകള്‍ മൈ ജിയോ ആപ്പില്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ ജിയോ വെബ്‌സൈറ്റില്‍ പോയി സമ്മര്‍ സര്‍പ്രൈസിലെ റീചാര്‍ജ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. ജിയോ നമ്പര്‍ എന്റര്‍ ചെയ്താല്‍ റീചാര്‍ജ് ഓപ്ഷന്‍ പോപ്പ് അപ്പ് ചെയ്തുവരും. അതില്‍നിന്നും 999 രൂപയുടേയോ അതിനു മുകളിലോ ഉള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാം.
 
Other News in this category

 
 




 
Close Window