Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.21 INR  1 EURO=75.39 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജിഷ്ണുവിന്റെ മരണം: പോലീസിന് വീഴ്ച പറ്റിയെങ്കില്‍ നടപടി എടുക്കുമെന്നു മുഖ്യമന്ത്രി
reporter
ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നതില്‍ പൊലീസുകാര്‍ വീഴ്ച വരുത്തിയെങ്കില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചതായി മഹിജയുമായി സംസാരിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു അറിയിച്ചു. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയാവശ്യപ്പെട്ട് കുടുംബം നടത്തിവന്ന നിരാഹാരസമരം ഇതോടെ അവസാനിപ്പിച്ചു.


ജിഷ്ണുവിന്റെ അമ്മ മഹിജയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. നിലവില്‍ കൊച്ചിയിലുള്ള മുഖ്യമന്ത്രി തലസ്ഥാനത്തു തിരച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വീട്ടില്‍ നിരാഹാരമനുഷ്ഠിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും സമരമവസാനിപ്പിക്കും.
അതേസമയം, ജിഷ്ണു പ്രണോയ് കേസില്‍ മൂന്നാം പ്രതിയായ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ഇയാളെ കോയമ്പത്തൂരിലെ കിനാവൂരിലുള്ള ബന്ധുവിന്റെ ഫാം ഹൗസില്‍ വച്ചാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി ശക്തിവേല്‍ ഇവിടെയാണ് കഴിഞ്ഞിരുന്നത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് നടപടി. മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്.

ജിഷ്ണ!ുവിന്റെ ദുരൂഹമരണക്കേസില്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായ മൂന്നാം പ്രതി എന്‍.കെ. ശക്തിവേലിനെ തൃശൂരിലെത്തിച്ചു. പൊലീസ് ക്ലബില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യല്‍ ആരംഭിച്ചു. ചോദ്യം ചെയ്യലിനുശേഷം വടക്കാഞ്ചേരി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന് ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു. കേരളത്തിനും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും നന്ദി. ഷാജിര്‍ഖാനെയും ഭാര്യയേയും മോചിപ്പിക്കുമെന്ന് ഉറപ്പുകിട്ടി. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. പൊലീസുമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. അക്കാര്യം സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ആരോഗ്യവകുപ്പിനും മനസ്സിലായെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത് പറഞ്ഞു.
 
Other News in this category

 
 




 
Close Window