Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.54 INR  1 EURO=70.43 INR
ukmalayalampathram.com
Wed 26th Apr 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വര്‍ഗീയ സംഘര്‍ഷം: ഒഡിഷ്യയില്‍ ഭദ്രകില്‍ നവമാധ്യമങ്ങള്‍ക്ക് വിലക്ക്
REPORTER

 ഭുവനേശ്വര്‍: ഒഡീഷ്യയിലെ ഭദ്രക്കില്‍ 48 മണിക്കൂര്‍ സമയത്തേക്ക് നവമാധ്യമങ്ങള്‍ക്ക് വിലക്ക്. തീരദേശ പട്ടണമായ ഭദ്രകിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്നാണ് നിരോധനം. ഞായറാഴ്ച രാത്രി ഏഴ് മണിമുതല്‍ ഇത് നിലവില്‍ വന്നു.

വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെയാണ് മതവിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇതെ തുടര്‍ന്നാണ് രണ്ടു ദിവസത്തേക്ക് സോഷ്യല്‍ മീഡിയക്ക് നിരോധിച്ചത്. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരമാര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.

ഫേസ്ബുക്കില്‍ ശ്രീരാമനെയും സീതയെയും മോശമായി പരാമര്‍ശിച്ചു എന്നാരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് ബജ്‌റംഗദള്‍ നേതാവായ അജിത് പധിഹാരിയുടെ പോസ്റ്റില്‍ ബജെഡി നേതാവ് അസിഫ് അലി ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, പൊലീസ് വാഹനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ അക്രമികള്‍ അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

ഇതിനോടകം 60 ഓളം പേരെ അറസ്റ്റിലായതായിട്ടുണ്ട്. എന്നാല്‍, സ്ഥിതിനിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഞയറാഴ്ച രാവിലെ എട്ടു മണിമുതല്‍ 12 മണിവരെ കര്‍ഫ്യു ഇളവു നല്‍കി. ഭദ്രക് നഗരത്തില്‍ 35 പ്ലാറ്റൂണ്‍ പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window