Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.04 INR  1 EURO=72.84 INR
ukmalayalampathram.com
Wed 24th May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോണ്‍ഗ്രസില്‍ നിന്നാരും ഒരു പാര്‍ട്ടിയിലേക്കും പോകില്ല ചെന്നിത്തല
REPORTER

മലപ്പുറം: ശശിതരൂര്‍ അടക്കമുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന സിപിഎം ആരോപണം തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നാരും ഒരു പാര്‍ട്ടിയിലേക്കും പോകില്ലെന്ന് മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. 

ബിജെപിയിലേക്ക് ആളെ ചേര്‍ത്തി കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയാണ് സിപിഎം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ഫാസിസ്റ്റ് വിരുദ്ധനയം പറയുന്ന സിപിഎം കോണ്‍ഗ്രസിനെ ഇത്തരം ആരോപണങ്ങളിലൂടെ തകര്‍ത്ത് ബിജെപിക്ക് ആളെ ചേര്‍ത്തു കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 

ഈ പണിയാണ് ഇപ്പോള്‍ കൊടിയേരിയും വിഎസും ചെയ്യുന്നത്. കോണ്‍ഗ്രസ് നശിക്കാനും ബിജെപി വളരാനുമാണ് അവര്‍ ആഗ്രഹിക്കുന്നത്. 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാരും ബിജെപിയിലേക്ക് പോയിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സിപിഎമ്മുകാര്‍ ബിജെപിയിലേക്ക് പോകുന്നു ബിജെപിക്കാര്‍ സിപിഎമ്മിലേക്ക് വരുന്നു. ആരൊക്കെ തമ്മിലാണ് ധാരണയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 

കോണ്‍ഗ്രസിനെ നന്നാക്കാനായി കുറേപ്പേര്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ സ്വയം നന്നായി കൊള്ളാം അതിനായി ആരും മെനക്കെടേണ്ട രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window