Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.04 INR  1 EURO=72.84 INR
ukmalayalampathram.com
Wed 24th May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അച്ഛനെയും അമ്മയേയും സഹോദരിയേയും കൊന്നത് താനാണെന്ന് ജില്‍സണ്‍ സമ്മതിച്ചു
reporter
നന്തന്‍കോട്ട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്നു തുറന്നുപറഞ്ഞ് പ്രതി കാഡല്‍ ജീന്‍സണ്‍ രാജ. എന്നാല്‍ കൊലയ്ക്കു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമാക്കാന്‍ കാ!!ഡല്‍ തയാറായിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചെന്നൈ മെയിലിലെത്തിയ ഇയാളെ തമ്പാനരില്‍നിന്നാണ് പിടികൂടിയത്. കീഴടങ്ങുന്നതിനായി നാട്ടിലേക്കു വരികയായിരുന്നുവെന്നാണ് സൂചന. സംഭവത്തിനുശേഷം ഇയാള്‍ ചെന്നൈയിലേക്കാണ് കടന്നിരുന്നത്. കാഡലിന്റെ കൈവശം എണ്‍പതിനായിരത്തോളം രൂപയുണ്ടായിരുന്നുവെന്നും വിവരമുണ്ട്.

ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്‍ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചതാകാമെന്നാണ് കരുതുന്നത്.
കൊലപാതകം ആസൂത്രിതമായും വ്യക്തമായ പദ്ധതിയോടെയും നടത്തിയതാണെന്ന നിഗമനത്തിലാണു പൊലീസ്. കൃത്യം നടന്ന വീട്ടില്‍നിന്നു ലഭിച്ച തെളിവുകളും അതിനെ സാധൂകരിക്കുന്നതാണെന്നു പൊലീസ് പറയുന്നു. തുണി, ഇരുമ്പു കമ്പി, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യരൂപവും പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടുവെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമാണു ഡമ്മി കത്തിച്ചതെന്നാണു നിഗമനം. വീടിന്റെ രണ്ടാമത്തെ നിലയില്‍നിന്നു കണ്ടെത്തിയ മഴു, വെട്ടുകത്തി എന്നിവയില്‍ രക്തം പുരണ്ടിട്ടുണ്ട്.

കൊല നടത്തിയശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. പല ദിവസങ്ങളിലായി നടത്തിയ ആസൂത്രണത്തിന് ഒടുവിലാണ് കൃത്യം നടത്തിയതെന്നാണു പൊലീസ് കരുതുന്നത്. ഈ വീട്ടില്‍ സാധാരണ ഒരു വീട്ടുജോലിക്കാരി വന്നുപോകാറുണ്ടായിരുന്നു. അടുത്ത ഏതാനും ദിവസങ്ങളില്‍ വീട്ടില്‍ ആരുമുണ്ടാകില്ലെന്നും എല്ലാവരും അമേരിക്കയില്‍നിന്നെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിക്കു പോയതായും കേഡല്‍ ജീന്‍സണ്‍ ഇവരോടു പറഞ്ഞിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window