Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.38 INR
ukmalayalampathram.com
Mon 21st Aug 2017
 
 
സിനിമ
  Add your Comment comment
വിമാനം വൈകിയതിനാല്‍ വൈകിയെത്തിയ നടന് പൂരപ്പറമ്പില്‍ ക്രൂരമര്‍ദ്ദനം
reporter

സിനിമാ, സീരിയല്‍ നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനാണ് സംഘാടകരുടെ മര്‍ദ്ദനമേറ്റു. ക്ഷേത്രോത്സവത്തിന് പരിപാടി അവതരിപ്പിക്കാന്‍ വൈകിയെന്നു പറഞ്ഞാണ് താരത്തെ മര്‍ദ്ദിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. പത്ത് പേരടങ്ങുന്ന സംഘമാണ് കലാകാരന്മാരെ അക്രമിച്ചത്. മര്‍ദ്ദനത്തില്‍ താന്‍ ബോധരഹിതനായി വീണെന്നും കര്‍ണപുടം തകര്‍ന്നുവെന്നും അസീസിന്റെ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിച്ച ട്രൂപ്പ് അംഗങ്ങളെ ഭീഷണിപ്പെടുത്തി പ്രോഗ്രാം അവതരിപ്പിച്ചുവെന്നും പറഞ്ഞുറപ്പിച്ച തുകയായ 46,000 രൂപ നല്‍കിയില്ലെന്നും ട്രൂപ്പിന്റെ പരാതിയിലുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അസീസ് ഇപ്പോള്‍. എബ്രിഡ് ഷൈനിന്റെ നിവിന്‍ പോളി ചിത്രം 'ആക്ഷന്‍ ഹീറോ ബിജു', വിനീത് ശ്രീനിവാസന്‍ നായകനായ ശ്രീകാന്ത് മുരളി ചിത്രം 'എബി' എന്നിവയില്‍ ശ്രദ്ധേയവേഷത്തില്‍ എത്തിയിട്ടുണ്ട് അസീസ്. തിരുവനന്തപുരം വെള്ളറടയ്ക്ക് സമീപം ചാമവിളയിലെ ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആനാവൂര്‍ കരിക്കമാന്‍കോട് ചാമവിള ബിജുഭവനില്‍ വിപിന്‍, സുരേഷ് എന്ന് വിളിക്കുന്ന ബിനു എന്നിവരാണ് അറസ്റ്റിലായതെന്ന് വെള്ളറട എസ്‌ഐ വിജയകുമാര്‍ പറഞ്ഞു. ശനിയാഴ്ചയായിരുന്നു സംഭവം. അസീസിന്റെ നേതൃത്വത്തിലുള്ള 'ടീം ഓഫ് ട്രിവാന്‍ഡ്രം' എന്ന ട്രൂപ്പിന്റെ പരിപാടി ശനിയാഴ്ച രാത്രി 9 മണിയ്ക്ക് അവതരിപ്പിക്കാനായിരുന്നു ബുക്കിംഗ് സമയത്തുള്ള ധാരണ. എന്നാല്‍ രാത്രി 11.30നാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. വിദേശത്ത് രണ്ടുദിവസത്തെ പരിപാടിയില്‍ പങ്കെടുത്തശേഷം തിരിച്ചുവരികയായിരുന്നു ഇവര്‍. വിമാനം വൈകിയതാണ് സമയം പാലിക്കാന്‍ പറ്റാതിരുന്നതിന് കാരണമെന്ന് ഇവര്‍ സംഘാടകരോട് പറഞ്ഞു. തുടര്‍ന്നായിരുന്നു അസഭ്യം പറഞ്ഞുകൊണ്ടുള്ള മര്‍ദ്ദനം.

 
Other News in this category

 
 




 
Close Window