Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മറയൂരില്‍ ആന ഇറങ്ങിയാല്‍ ആ നിമിഷം നാട്ടുകാരുടെ ഫോണില്‍ എസ്എംഎസ് വരും
reporter
മറയൂരില്‍ ഇനി കാട്ടാന ഇറങ്ങിയാല്‍ ചുവപ്പ് വിളക്കു കത്തുകയും നാട്ടുകാരുടെ ഫോണുകളില്‍ സന്ദേശമെത്തുകയും ചെയ്യും. വനം വകുപ്പാണ് ഇത്തരത്തിലൊരു ക്രമീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ചംഗ പ്രാഥമിക പ്രതികരണമാണ സംഘം രൂപികരിച്ചാണ് പ്രവര്‍ത്തനം.

കാട്ടാനയുടെ സാന്നിധ്യമറിയാതെ മുന്നില്‍ ചെന്നുപെട്ട പലര്‍ക്കും ജീവഹാനിയുള്‍പ്പെടെ സംഭവിച്ചതോടെയാണ് വനംവകുപ്പ് മറയൂരില്‍ എലിഫെന്റ ഏര്‍ലി വാണിങ് സിസ്സം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കാട്ടില്‍ നിന്നും ആന നാട്ടില്‍ ഇറങ്ങിയാല്‍ ചുവപ്പ് വിളക്ക് കത്തുകയും വനംവകുപ്പിന് വിവരം ലഭിക്കുകയും ചെയ്യും.

കരിമുട്ടി, ബാബുനഗര്‍, നൂറ് വീട്, പുറവയല്‍, നിവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. ഇവിടെയാണ് അഞ്ഞുറോളം പേരുടെ ഫോണ്‍ നമ്പരുകളിലേക്ക് കാട്ടാന ഇറങ്ങുന്നതായ സന്ദേശം ലഭിക്കുന്നതോടെ മുന്‍കരുതലുകളെടുക്കാന്‍ കഴിയും.
 
Other News in this category

 
 




 
Close Window