Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.21 INR  1 EURO=75.39 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വ്യക്തി വിരോധം തീര്‍ക്കാനാണ് ജയിലില്‍ അടച്ചതെന്ന് ഷാജഹാന്‍: ഇനിയുള്ള ജീവിതം പിണറായിയുടെ അഹങ്കാരം അവസാനിപ്പിക്കാന്‍
reporter
കെ.എം ഷാജഹാനോട് തനിക്ക് വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി ഷാജഹാന്‍. ഏഴ് ദിവസം ജയിലിലടച്ച് പീഡിപ്പിക്കാന്‍ വ്യക്തിവിരോധം അല്ലാതെ മറ്റെന്താണ്. വിരോധം തീര്‍ക്കാന്‍ എന്നെ നേരത്തെ കൊല്ലാമായിരുന്നു. പക്ഷേ കൊന്നാല്‍ എല്‍.ഡി.എഫ് അഞ്ചു തെരഞ്ഞെടുപ്പ് തോറ്റേനെയെന്നും ഷാജഹാന്‍ പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഷാജഹാന്‍ മൂന്നു മണിയോടെ വീട്ടിലെത്തി. നിരാഹാര സമരം നടത്തിവന്ന അമ്മ തങ്കമ്മയ്ക്ക് നാരാങ്ങാനീര് നല്‍കി നിരാഹാരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ കുടുംബം ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഷാജഹാന്‍ അടക്കം അഞ്ചു പേരെ ജയിലിലടച്ചത്.

എന്തിനാണ് എന്നെ ഏഴു ദിവസം ജയിലില്‍ ഇട്ടത്. പത്തു മിനിറ്റില്‍ താഴെയാണ് താന്‍ ഡി.ജി.പി ഓഫീസിനു സമീപത്തുണ്ടായിരുന്നത്. 'മംഗളം' ടെലിവിഷന്‍ ഓഫീസില്‍ നിന്നാണ് താന്‍ ഡി.ജി.പി ഓഫീസിനടുത്തേക്ക് പോയത്. അവിടെ ചെല്ലുമ്പോള്‍ ജിഷ്ണുവിന്റെ അമ്മയെ പോലീസ് വലിച്ചിഴക്കുകയാണ്. ഷാജിര്‍ഖാനെ പിടിച്ചുകൊണ്ടുപോകുന്നതും കണ്ടു.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് എതിരെ പോരാടിയത് അല്ലാതെ എന്ത് കാരണമാണുള്ളത്. 17 വര്‍ഷമായി പിണറായിക്ക് തന്നോട് പകയുണ്ട്. 2006ല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ച പിണറായിക്ക് തടസ്സം തന്റെ പോരാട്ടമാണ്. പിന്നീട് ജനശക്തി വാരികയില്‍ നിരന്തരം ലാവ്‌ലിന്‍ കേസില്‍ ലേഖനമെഴുതി. കോടതിയില്‍ പോയി സ്വന്തമായി വാദിച്ച് അനുകൂല വിധിയും നേടി. വ്യക്തിപരമായ വിരോധം മാത്രമാണ് തന്നോടുള്ളത്.

വ്യക്തിവൈരാഗ്യം ഉണ്ടെങ്കില്‍ തന്നെ വകവരുത്താമെന്നാണ് അദ്ദേഹം കരുതുന്നതെങ്കില്‍ അത് കേരളത്തില്‍ വിലപ്പോകുന്നില്ല. ഭരണത്തിലിരുന്ന് പക തീര്‍ക്കാന്‍ കഴിയില്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിലിട്ട് എന്നെ പീഡിപ്പിച്ചത് ഭരണഘടനാ ലംഘനമാണ്. താന്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ജീവിക്കുന്നയാളാണ്. കൂടെ നിന്ന മാധ്യമങ്ങളോട് നന്ദിയുണ്ട്. ഇനിയുള്ള പോരാട്ടം പിണറായിയുടെ അഹങ്കാരം തകര്‍ക്കാനാണ്. എണ്‍പത് വയസ്സിനോട് അടുക്കുന്ന അമ്മ കാണിച്ച പോരാട്ടവീര്യം പിണറായി മനസ്സിലാക്കണം. കമ്മ്യുണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ മൂന്നാം കണ്ണിയാണ് താന്‍. - ഷാജഹാന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window