Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
Teens Corner
  Add your Comment comment
കോയമ്പത്തൂരില്‍ നിന്ന് ലണ്ടനിലേക്ക് കാറോടിച്ച് മൂന്നു പെണ്ണുങ്ങള്‍ യാത്ര ചെയ്യുന്നു. 70 ദിവസം നീളുന്ന യാത്രയില്‍ 24 രാജ്യങ്ങള്‍ ഇവര്‍ പിന്നിടും. മൂകാംബിക, പ്രിയ, മീനാക്ഷി എന്നിവരാണ് ഇന്ത്യ - യൂറോപ്പ് കാര്‍ യാത്ര നടത്തുന്നത്.
reporter
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തില്‍ സമ്പൂര്‍ണ സാക്ഷരതയുടെയും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെയും മഹത്വം വിളിച്ചോതി മൂന്നു പെണ്ണുകള്‍ ലോകം ചുറ്റുന്നു. കോയമ്പത്തൂരില്‍ നിന്ന് ലണ്ടന്‍ വരെയാണ് യാത്ര.

പൊള്ളാച്ചി സ്വദേശിനി മൂകാംബിക രത്‌നം (38), മുംബൈയില്‍ നിന്നുള്ള പ്രിയ രാജ്പാല്‍ (55), കോയമ്പത്തൂര്‍ സ്വദേശിനി മീനാക്ഷി അരവിന്ദ്(45) എന്നിവരാണ് വളയം പിടിക്കുന്നത്. 'എക്‌സ്പിഡി 2470' എന്നു പേരിട്ടിരിക്കുന്ന യാത്ര കോയമ്പത്തൂരില്‍ നിന്ന് മാര്‍ച്ച് 26ന് തുടങ്ങി മ്യാന്‍മര്‍, ചൈന, കിര്‍ഗിസ്തന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്താന്‍, റഷ്യ, ബെലറസ്, പോളണ്ട്, സ്ലോവാക്യ, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, മാസിഡോണിയ, സെര്‍ബിയ, ക്രൊയേഷ്യ, ഓസ്‌ട്രേലിയ, ചെക് റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് എന്നിവിടിങ്ങളിലൂടെ കടന്ന് ജൂണ്‍ അഞ്ചിന് ലണ്ടനില്‍ എത്തും. അവിടെ നിന്നും വിമാനത്തില്‍ തിരിച്ച് നാട്ടിലേക്കും.


യാത്രയ്ക്കുള്ള ആദ്യ ചുവടുവയ്പ് പുതുച്ചേരിയില്‍ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി ഫഌഗ് ഓഫ് ചെയ്യും. ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്ന മണിപ്പൂരില്‍ ഗവര്‍ണര്‍ നജ്മ ഹെത്പുള്ള യാത്രയയപ്പ് നല്‍കും. യാത്രയ്ക്കിടെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകങ്ങളായ രാജശ്രീ പതി, നീരജ് മാലിക്, ഉഷ ഉതുപ്പ്, മേരി കോം എന്നിവരെയും മൂവര്‍ സംഘം ആദരിക്കും.

യാത്രയ്ക്കുള്ള പത്തു ലക്ഷം രുപ കൂടി കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇവര്‍. അതുകൊണ്ടുതന്നെ ഗിന്നസ് പോലെയുള്ള ആഗ്രഹങ്ങളൊന്നും ഇവരുടെ മുന്നിലില്ല. ഇന്ധനം, താമസം, വാഹനത്തിന്റെ അറ്റകുറ്റപ്പണി, ടോള്‍ നികുതി എന്നിവയ്ക്ക് പണം കണ്ടെത്തണം, രാജ്യന്തര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭിക്കണം, 11 വീസകള്‍ ഒപ്പിക്കണം, ലണ്ടനില്‍ നിന്ന് തിരിച്ചുള്ള വിമാന ടിക്കറ്റുകള്‍ വേണം, കാര്‍ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ഷിപ്പിംഗ് ചാര്‍ജ് എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഇവരുടെ മുന്നിലുള്ളത്.
 
Other News in this category

 
 




 
Close Window