Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
Teens Corner
  Add your Comment comment
നെല്ലിക്ക, തൈര്, കാബേജ്, ഇളനീര്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും ഇളനീര്‍ കുടിക്കുന്നത് ക്ഷീണം അകറ്റും. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
reporter
ശരീരത്തെ അപേക്ഷിച്ച് മനസിനാണ് പലപ്പോഴും വാര്‍ദ്ധക്യം ബാധിക്കുക. ശാരീരികമായ യുവത്വത്തിന്റെ അടിത്തറ, മനസിനെ എപ്പോഴും യുവത്വത്തോടെ സൂക്ഷിക്കുക എന്നതാണ്്. മനസ് തളര്‍ന്നാല്‍ ശരീരവും തളരും. സംഘര്‍ഷങ്ങള്‍ ഒഴിവാക്കി മനസെപ്പോഴും ശാന്തമാക്കണം.

പ്രകൃത്യാനുകൂലമായ ഭക്ഷണരീതിയാണ് യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ അത്യുത്തമം. പ്രകൃതിദത്തമായ ഭക്ഷണശൈലിയിലേക്കുള്ള മാറ്റം നല്ലതാണ്. വേവിച്ച ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക.

കാരറ്റ്, ഓറഞ്ച്, സ്പാനിഷ് ചീര എന്നിവയുടെ നീര് ശരീരത്തിലുള്ള കോശങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ ഉത്തമമാണ്. ഇവയുടെ നീര് കുടിക്കുകയും കാപ്പി, ചായ എന്നിവ ഒഴിവാക്കുകയും വേണം.

പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ക്ക് അടിമയാകരുത്. വിറ്റാമിന്‍ ഇ നിറഞ്ഞ ഭക്ഷണം ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താനും രോഗപ്രതിരോധ ശക്തി നല്‍കാനും ഉപകരിക്കും. ചീര, ആപ്പിള്‍, വാഴപ്പഴം, പാല്‍ എന്നിവയില്‍ ഈ ഗ്രൂപ്പ് വിറ്റാമിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വളരെ സുലഭമായതും ചിലവു കുറഞ്ഞതുമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് കറുകപ്പുല്‍ച്ചാറ്. ആറുമാസമോ ഒരു വര്‍ഷമോ ദിവസേന രാവിലെ ഒരു കപ്പ് കറുകപ്പുല്‍ ചാറ് കുടിക്കുന്നത് ശരീരത്തിന് ഓജസും തേജസും ലഭ്യമാക്കാന്‍ സഹായിക്കും.
 
Other News in this category

 
 




 
Close Window