Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.84 INR  1 EURO=77.24 INR
ukmalayalampathram.com
Mon 25th Sep 2017
 
 
UK Special
  Add your Comment comment
യുകെകെസിഎ കണ്‍വന്‍ഷനായി യൂണിറ്റുകളുടെ കലാപരിപാടികള്‍ ക്ഷണിച്ചു
reporter
യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16ാമത് കണ്‍വന്‍ഷന്‍ ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബില്‍ നടത്തപ്പെടുമ്പോള്‍
യൂണിറ്റുകളുടെ നയന മനോഹരമായ കലാപരിപാടികള്‍ ക്ഷണിച്ചു.
'സഭ-സമുദായ സ്നേഹം ആത്മാവില്‍ അഗ്നിയായി ക്‌നാനായ ജനത' എന്ന
ആപ്തവാക്യത്തിലധിഷ്ഠിതമായി യുകെകെസിഎ കണ്‍വന്‍ഷന്‍ ഇത്തവണ രാജകീയ പ്രൗഢിയാര്‍ന്ന ജോക്കി ക്ലബില്‍ നടത്തപ്പെടുമ്പോള്‍ വിവിധ യൂണിറ്റുകളുടെ വര്‍ണ്ണ മനോഹരവും നയനാന്ദകരവുമായ കലാപരിപാടികള്‍ കണ്‍വന്‍ഷനു മാറ്റുകൂട്ടും. നടത്തപ്പെടുന്നത്.

യുകെകെസിഎ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം ചെയര്‍മാനായിട്ടുള്ള കള്‍ച്ചറല്‍ കമ്മറ്റിയില്‍ , സോജന്‍ ലിവര്‍പൂള്‍ , സാജന്‍ മാഞ്ചെസ്റ്റര്‍ ,ശുഭ കവന്‍ട്രി, സിന്റോ ലിവര്‍പൂള്‍ , തങ്കച്ചന്‍ എന്നിവര്‍ അംഗങ്ങളാണ്. ഒരു യൂണിറ്റിന് പരമാവധി എട്ടു മിനിട്ടു ദൈര്‍ഘ്യമുള്ള ഒരു കലാപരിപാടി മാത്രമേ അനുവദിക്കൂ.

കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ള യൂണിറ്റുകള്‍ ,യൂണിറ്റ് പ്രസിഡന്റ്/ സെക്രട്ടറി മുഖാന്തിരം മെയ് ഏഴിന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവതരിപ്പിക്കുന്ന കലാപരിപാടിയുടെ വീഡിയോ/ഓഡിയോ ജൂണ്‍ പത്തിന് മുമ്പായി ലഭിച്ചിരിക്കണം. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ മെസേജ് അയക്കേണ്ടതാണ്.

യുകെകെസിഎ ആരംഭിച്ചിരിക്കുന്ന ലെന്‍റ് അപ്പീല്‍ ഏപ്രില്‍ 30 ന് അവസാനിക്കും. യൂണിറ്റുകള്‍ ലെന്‍റ് അപ്പീലൈനായി സമാഹരിച്ച തുകകള്‍ ഏപ്രില്‍ 30 ന് മുമ്പായി "ലെന്‍റ് അപ്പീല്‍ ' എന്ന റഫറന്‍സോടെ യുകെകെസിഎ അകൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്.

കണ്‍വന്‍ഷന്‍ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ.ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
 
Other News in this category

 
 




 
Close Window