Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മന്ത്രിയെ കുടുക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
reporter
മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ കേസില്‍ ചാനല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ആര്‍.അജിത് കുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ ആര്‍.ജയചന്ദ്രന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ അസ്സല്‍ പകര്‍പ്പ് ലഭിക്കാത്തതിനാലാണ് നടപടി. വാര്‍ത്താവതാരകര്‍ ഉള്‍പ്പെടെ മറ്റ് ഏഴുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തത് ദുരുദ്ദേശപരമാണെന്ന് കോടതി നിരീക്ഷിച്ചു.

ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന പ്രതികളുടെ വാദം അവിശ്വസനീയമാണ്. പെണ്‍കുട്ടിയുടെ സംഭാഷണമില്ലാതെയുള്ള സംപ്രേഷണം ന്യായീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷണം പോയതായി അജിത് കുമാര്‍ പരാതി നല്‍കിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നാണു കണ്ടെത്തിയത്.
 
Other News in this category

 
 




 
Close Window