Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ആപ്പ് പൊട്ടി, ബിജെപിക്ക് നേട്ടം
REPORTER





ന്യൂഡല്‍ഹി: രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലായി ഒരു ലോകസഭാ മണ്ഡലത്തിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം.

ഹിമാചല്‍ പ്രദേശിലെ ബൊരാഞ്ചില്‍ ബി.ജെ.പിയുടെ അനില്‍ ധിമാന്‍ 8433 വോട്ടിന് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രൊമിള ദേവിയെയാണ് ധിമാന്‍ തോല്‍പിച്ചത്. 1990 മുതല്‍ ബി.ജെ.പിയുടെ കുത്തക മണ്ഡലമാണ് ബെരാഞ്ച്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആത്മവിശ്വാസം പകരുന്നതാണ് മണ്ഡലത്തിലെ ബി.ജെ.പിയുടെ വിജയം. നാലിടത്ത് ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. കര്‍ണാടകത്തിലെ രണ്ട് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നില്‍. 

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ രജൗറി ഗാര്‍ഡനില്‍ ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. സിറ്റിങ് സീറ്റില്‍ മൂന്നാം സ്ഥാനത്തായത് മാത്രമല്ല കെട്ടിവച്ച കാശും ആപ് സ്ഥാനാര്‍ഥിക്ക് നഷ്ടമാകുന്ന നിലയിലാണ് വോട്ട് വിഹിതം.

എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 19,557 വോട്ടും കോണ്‍ഗ്രസിന് 15972 വോട്ടുമാണ് ലഭിച്ചതെങ്കില്‍ ആപ്പ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് 3848 വോട്ട് മാത്രമാണ്.

ബി.ജെ.പി.എസ്.എ.ഡി. കൂട്ടുകെട്ടില്‍ മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് രജൗരിയില്‍ മത്സരിക്കുന്നത്. മീനാക്ഷി ഛണ്ഡേലയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ജീത് സിങ്ങാണ് എ.എ.പിയാണ് സ്ഥാനാര്‍ഥി.

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്നു രജൗറി ഗാര്‍ഡന്‍. എന്നാല്‍, ആം ആദ്മി പാര്‍ട്ടിയുടെ ജര്‍ണയില്‍ സിങ്ങാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പി.ക്കുവേണ്ടി മത്സരിക്കാനാണ് സിങ് രാജിവെച്ചത്. 

കര്‍ണാടകത്തിലെ നഞ്ചന്‍കോട്, ഗുണ്ടല്‍പേട്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുകയാണ്. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നഞ്ചന്‍കോട് മണ്ഡലത്തില്‍ 15972 വോട്ടിന്റെ വന്‍ ലീഡ് കോണ്‍ഗ്രസ് നേടിക്കഴിഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകത്തിലെ ഫലം കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ്.

രാജസ്ഥാനിലെ ദോല്‍പ്പൂര്‍, മധ്യപ്രദേശിലെ അത്തേറിലും, ബണ്ടാവഗഡിലും, ഹിമാചലിലെ ബൊരാഞ്ചിലും അസമിലെ ദേമാജിലും ബിജെപിയാണ് മുന്നില്‍. പശ്ചിമബംഗാളിലെ കാന്തി ദക്ഷിണിലില്‍ തൃണമൂലിനാണ് ലീഡ്. ജാര്‍ഖണ്ഡിലെ ലിറ്റിപാരയില്‍ ജെഎംഎം ആണ് മുന്നില്‍.


 

 
Other News in this category

 
 




 
Close Window