Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.38 INR
ukmalayalampathram.com
Mon 21st Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മക്കള്‍ക്ക് ചായക്കടക്കാരന്‍ സ്ത്രീധനമായി നല്‍കിയത് ഒന്നര കോടി
reporter

ജയ്പൂര്‍: ജയ്പൂരില്‍ ചായക്കടക്കാരന്‍ മക്കള്‍ക്ക് സ്ത്രീധനമായി നല്‍കിയത് ഒന്നരക്കോടി രൂപ. ജയ്പൂര്‍ കോത്പുത്ലിക്കടുത്ത് ഹാദുവാത്തില്‍ ചായക്കട നടത്തുന്ന ലീലാ രാം ഗുജ്ജാര്‍ ആണ് തന്റെ ആറ് പെണ്‍മക്കള്‍ക്കും സ്ത്രീധനമായി ഒന്നരക്കോടി രൂപ നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ആദായനികുതി വകുപ്പ് ലീലാ രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ നാലിനായിരുന്നു വിവാഹം. വിവാഹ ദിവസം ലീല രാം ഗ്രാമവാസികളുടെയും മറ്റും മുന്നില്‍വച്ച് നോട്ട് എണ്ണുന്നതും വരന്റെ ബന്ധുക്കള്‍ക്ക് തുക കൈമാറുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയതെന്ന് അറിയാന്‍ ആദായനികുതി വകുപ്പ് ബുധനാഴ്ച ലീലാ രാമിനെ വിളിപ്പിച്ചിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല. അതിനിടയില്‍ ഉറവിടം വെളിപ്പെടുത്തണം. പണം എവിടെ നിന്ന് കിട്ടിയെന്ന് വ്യാഴാഴ്ചക്കുള്ളില്‍ വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും ലീലാ രാമിനെയും കുടുംബത്തെയും ചോദ്യം ചെയ്യുമെന്ന് ആദായനികുതി വകുപ്പ് അധികൃതകര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചതിനും ലീലാ രാമിനെതിരെ കേസുണ്ട്. പ്രായപൂര്‍ത്തിയായ രണ്ട് മക്കള്‍ക്ക് വേണ്ടി മാത്രമായിരുന്നു ഇയാള്‍ വിവാഹ ക്ഷണക്കത്ത് അടിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ നാലിന് ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാവാത്ത മറ്റ് നാല് പെണ്‍കുട്ടികളേയും ലീലാ രാം വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹശേഷം കാണാതായ ഇദ്ദേഹത്തേയും കുടുംബത്തിനേയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window