Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.38 INR
ukmalayalampathram.com
Mon 21st Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
യുപിയില്‍ മഹാന്‍മാരുടെ ജന്മ, ചരമ ദിനങ്ങളില്‍ അവധിയില്ല; പകരം അവരെപ്പറ്റി ക്ലാസ്
REPORTER

ലക്‌നൗ: മഹദ് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതിനു പകരം അവരെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ലക്‌നൗവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇത്തരം ദിനങ്ങളില്‍ സ്‌കൂള്‍ അടച്ചിടുന്നത് മഹത്തരമായി തോന്നുന്നില്ല. എന്തിനാണ് അവധി ലഭിച്ചതെന്ന കാര്യം പോലും പല കുട്ടികള്‍ക്കും അറിയില്ല – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഈ നയം നടപ്പിലായാല്‍ യുപിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവധിദിനങ്ങളില്‍ കാര്യമായ കുറവുണ്ടാകും.

പല സമയത്തും സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളുടെ താല്‍പര്യത്തിനു വിരുദ്ധമായും അവരുടെ ഭാവിയെ പരിഗണിക്കാതെയുമാണെന്ന് ആദിത്യനാഥ് പറഞ്ഞു. മഹദ് വ്യക്തികളുടെ ഓര്‍മദിവസങ്ങളില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് അത്തരമൊരു ദിവസം ആചരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് വിപരീത ഫലമാണ് ഉണ്ടാക്കുക. ഒരു വര്‍ഷം 220 പ്രവൃത്തിദിനങ്ങള്‍ വേണമെന്നാണ് നിയമം. അവധികളുടെ ആധിക്യം നിമിത്തം അതു പലപ്പോഴും നടക്കാറില്ല. ഇതോടെ ഇരുനൂറിലധികം ദിവസങ്ങളെടുത്ത് പഠിപ്പിക്കേണ്ട കാര്യങ്ങള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാവുകയാണ് – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 
Other News in this category

 
 




 
Close Window