Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.21 INR  1 EURO=75.39 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
UK Special
  Add your Comment comment
ദുഃഖവെള്ളിയുടെ പേരില്‍ ബിയര്‍ പരസ്യം: പുലിവാല് പിടിച്ച ടെസ്‌കോ മാപ്പുചോദിച്ചു
reporter

ലണ്ടന്‍: ദുഃഖവെള്ളിയും ഈസ്റ്ററും മുന്നില്‍ കണ്ട് പരസ്യം നല്‍കിയ പ്രമുഖ ചെയ്ന്‍ശൃംഖല ടെസ്‌കോ പുലിവാല് പിടിച്ചു. ബിയറിന്റെയും സൈഡറിന്റെയും പേരിലാണ് ദുഃഖവെള്ളിയുമായി ചേര്‍ത്ത് പരസ്യം നല്‍കിയത്. 'Good Friday just got better' എന്നതായിരുന്നു പരസ്യവാചകം. സംഭവം വിവാദമായതോടെ മാപ്പുചോദിച്ച് തലയൂരി ഉടമകള്‍. ഈസ്റ്റര്‍ മുന്നില്‍ കണ്ടാണ് പരസ്യം നല്‍കിയതെന്നും മറ്റൊന്നും ചിന്തിച്ചില്ലെന്നും ഇവര്‍ പറയുന്നു. ഈസ്റ്റര്‍ ദിനത്തിലെ കച്ചവടമായിരുന്നു ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖ പത്രങ്ങളിലെല്ലാം ഇവര്‍ പരസ്യം നല്‍കിയിരുന്നു. ഇതില്‍ യാതൊരു ദുരുദ്ദേശങ്ങളൊന്നും തങ്ങള്‍ക്കില്ലായിരുന്നു എന്നാണു ടെസ്‌കോയുടെ വിശദീകരണം. 

ഈസ്റ്ററാണ് തങ്ങളുടെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ദിനമെന്ന് അറിയാമെന്ന് ടെസ്‌കോ. ഈ ദിനത്തില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പരസ്യം നല്‍കിയത്. അതേസമയം, ഇത് തിരിച്ചടിയാകുമെന്ന് കരുതിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ മതത്തേയും ഒരുപോലെയാണ് കാണുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 


 
Other News in this category

 
 




 
Close Window