Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
പുതിയ അഞ്ച് പൗണ്ട് നോട്ടിന്റെ വ്യാജന്‍ വിപണിയില്‍, എല്ലാവരും കരുതിയിരിക്കുക
reporter

ലണ്ടന്‍: അതീവ സുരക്ഷിതമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ബാങ്ക് ഒഫ് ഇംഗ്ലണ്ട് അടുത്തിടെ പുറത്തിറക്കിയ അഞ്ച് പൗണ്ട് നോട്ടിന്റെ വ്യാജന്‍ വിപണിയിലെത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പുതിയ അഞ്ച് പൗണ്ട് നോട്ട് വിപണിയില്‍ എത്തിച്ചത്. അതീവ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടൊപ്പം നശിക്കാതിരിക്കാന്‍ പോളിമര്‍ ഉപയോഗിച്ചാണ് ഈ നോട്ട് നിര്‍മിച്ചത്. എന്നാല്‍ ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്റെ വിശ്വാസം തകര്‍ത്തുകൊണ്ടാണ് ഇതിന്റെ വ്യാജന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഹോളോഗ്രാം ഇല്ലാത്ത രീതിയിലുള്ള നോട്ടുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്. ഇത് വ്യാജനാണെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍വാളിലെ വെയ്ഡ് ബ്രിഡ്ജിലാണു കഴിഞ്ഞദിവസം വ്യാജനോട്ടുകള്‍ കണ്ടെത്തിയത്. ഫെബ്രുവരിയില്‍ ഡോര്‍സെറ്റ് പൊലീസ് ഇത്തരത്തിലുള്ള വ്യാജനോട്ടുകള്‍ കണ്ടതായി സ്ഥിരീകരിച്ചിരുന്നു. വ്യാജനോട്ടുകള്‍ കൈവശമെത്തിയാല്‍ ഉടന്‍ അടുത്തുള്ള ബാങ്ക് ശാഖയില്‍ ഏല്‍പിക്കുകയോ 101 എന്ന നമ്പരില്‍ വിളിച്ചു പൊലീസില്‍ വിവരം അറിയിക്കുകയോ ചെയ്യണമെന്നാണു നിര്‍ദേശം.

സാധാരണ നോട്ടുകളെക്കാള്‍ 2.5 മടങ്ങ് ആയുസ് പുതിയ പോളിമര്‍ നോട്ടിന് ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ എത്ര പേര്‍ കൈകാര്യം ചെയ്താലും ഈ നോട്ട് ചീത്തയാകുകയോ മുഷിയുകയോ ചെയ്യില്ല. എന്നാല്‍ അടുത്തിടെ പിടിച്ചെടുത്ത നോട്ടുകളില്‍ ചിലതില്‍ എലിസബത്ത് ടവര്‍ നശിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്ഞിയുടെ മുഖചിത്രത്തോടൊപ്പം മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രവും ആലേഖനം ചെയ്തതാണ് പുതിയ അഞ്ച് പൗണ്ട് നോട്ട്. ഇവ നശിക്കാതിരിക്കാന്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന വിവാദം കെട്ടടങ്ങും മുന്‍പാണ് വ്യാജന്‍ ഇറങ്ങിയെന്ന വാര്‍ത്ത എത്തിയിരിക്കുന്നത്. മൃഗക്കൊഴുപ്പ് ചേര്‍ത്തതിന്റെ പേരില്‍ ഹിന്ദുക്കളും സസ്യാഹാരികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

 
Other News in this category

 
 




 
Close Window