Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
UK Special
  Add your Comment comment
ഐഎസ് ബന്ധം: പതിനേഴുകാരിയായ ബ്രിട്ടീഷ് പെണ്‍കുട്ടിക്കെതിരേ കുറ്റം ചുമത്തി
reporter

ലണ്ടന്‍: ഐഎസ് ബന്ധം ആരോപിച്ച് പതിനേഴുകാരിയായ ബ്രിട്ടീഷ് പെണ്‍കുട്ടിക്കു മേല്‍ കോടതി കുറ്റം ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഭീകര നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഐഎസുമായി ബന്ധം പുലര്‍ത്തുകയും സംഘടനയില്‍ ചേരാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ലണ്ടനില്‍ നിന്ന് ഇസ്താംബൂള്‍ വഴി സിറിയയില്‍ എത്താനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം. ഇതിന്റെ ഭാഗമായി വിമാന ടിക്കറ്റുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് മുന്‍പായി തീവ്രവാദ വിരുദ്ധ സേന പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. 2016 ജനുവരി ഒന്നു മുതല്‍ സംഘടനയുമായി ഈ പെണ്‍കുട്ടി ബന്ധം പുലര്‍ത്തി വരികയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

അറസ്റ്റിലായ പെണ്‍കുട്ടിയെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഏപ്രില്‍ 28 വരെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ ഹാജരാക്കും. മറ്റൊരു യുവതിയെയും ഇവര്‍ക്കൊപ്പം നേരത്തേ അറസ്റ്റുചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. നിരവധി ബ്രിട്ടീഷുകാര്‍ ഇതിനോടകം തന്നെ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ തന്നെ നിരവധി പെണ്‍കുട്ടികളുണ്ട്. ഇതിനു പിന്നാലെയാണ് വീണ്ടും സംഘടനയിലേക്ക് ചേരാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മിഡിയകള്‍ വഴിയാണ് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും സംഘടനയിലേക്ക് വശീകരിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window