Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.21 INR  1 EURO=75.39 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
UK Special
  Add your Comment comment
അവധി, അപകടം: ഗതാഗതക്കുരുക്കില്‍പ്പെട്ട് ബ്രിട്ടീഷ് ജനത, പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ എടുക്കുക
reporter

ലണ്ടന്‍: ഈസ്റ്റര്‍ അവധി ആഘോഷിക്കാനായി കുടുംബസമേതം പുറത്തിറങ്ങിയ ബ്രിട്ടീഷ് ജനതയെ കാത്തിരുന്നത് ഗതാഗതക്കുരുക്ക്. അവധി ആയതിനാല്‍ റോഡുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടങ്ങള്‍ തിരിച്ചടിയാക്കി. എം4, എം25 ദേശീയ പാതകളിലാണ് അപകടം ഉണ്ടായത്. ഇതോടെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പലര്‍ക്കും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഇരുപതു മില്യണ്‍ വാഹനങ്ങളാണ് അവധി ദിനത്തില്‍ നിരത്തിലിറങ്ങിയത്. ഇതില്‍ ഭൂരിഭാഗവും വഴിയില്‍ കുടുങ്ങി.

എം4 ല്‍ ഓയില്‍ ടാങ്കറിന് തീപിടിച്ചതാണ് ആദ്യ തിരിച്ചടിയായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വാതകവുമായി പോയ ലോറിക്ക് തീപിടിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചിപ്പെന്‍ഹാമിന് സമീപമായിരുന്നു അപകടം. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഇത്രയും നേരം വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. തുടര്‍ന്ന് റോഡ് തുറന്നു കൊടുത്തുവെങ്കിലും ഇതുവരെയും ഗതാഗതം സാധാരണനിലയില്‍ എത്തിയിട്ടില്ല.


എം 25 ല്‍ ചുവപ്പ് കാര്‍ റോഡില്‍ തലകീഴായി മറിയുകയായിരുന്നു. ഇതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. തുടര്‍ന്ന് പൊലീസെത്തി അപകടത്തില്‍പ്പെട്ട ഡ്രൈവറെ ആശുപത്രിയില്‍ എത്തിക്കുകയും വാഹനം റോഡില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതിനുള്ളില്‍ തന്നെ ഈ പാതയില്‍ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു. ഇപ്പോള്‍ മണിക്കൂറില്‍ 17 മൈല്‍ വേഗതയിലാണ് ഇതിലൂടെ വാഹനം ഓടുന്നത്.


 
Other News in this category

 
 




 
Close Window