Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വിമാനത്തില്‍ കയറണമെങ്കില്‍ ഹിജാബ് മാറ്റണം, സംഭവം റോമില്‍
reporter

റോം: റോമിലെ കിയാംപിനോ വിമാനത്താവളത്തില്‍ മുസ്ലിം യുവതിയെ അപമാനിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ കയറാനെത്തിയ യുവതിയോട് ഹിജാബ് എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതി. യാത്രക്കെത്തിയ ഇന്തോനേഷ്യന്‍ യുവതി അഘ്‌നിയയോടാണ് ഹിജാബ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ കടന്നുപോകാന്‍ അനുവദിച്ചെന്നും യുവതി പറഞ്ഞു. സുരക്ഷ യൂനിറ്റുകള്‍ കടക്കുമ്പോള്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കയര്‍ക്കുന്നതിന്റെ വിഡിയൊ യുവതി റെക്കോഡ് ചെയ്തിരുന്നു. 

ഇതില്‍ യുവതിയോട് ഉദ്യോഗസ്ഥ നോട്ടീസ് ബോര്‍ഡ് നോക്കാന്‍ ആവശ്യപ്പെടുന്നതും അതില്‍ പറഞ്ഞിരിക്കുന്നതുപോലെ ഹിജാബ് മാറ്റാനും പറയുന്നത് വ്യക്തമാണ്. നിങ്ങള്‍ക്കു മുടിയില്‍ എന്തുവേണമെങ്കിലും ഒളിപ്പിക്കാന്‍ സാധിക്കും. ഹിജാബ് മാറ്റിയില്ലെങ്കില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെയാണ് മനസിലാകുന്നതെന്നും ഉദ്യോഗസ്ഥ ചോദിക്കുന്നുണ്ട്. എന്നാല്‍ യുവതി ഹിജാബ് മാറ്റാന്‍ തയാറായില്ല. പിന്നീട് സമൂഹമാധ്യമത്തില്‍ വിഡിയൊ പോസ്റ്റു ചെയ്ത യുവതി തനിക്കൊന്നും ഒളിപ്പിക്കാനില്ലെന്നും താന്‍ ഭീകരവാദിയല്ലെന്നും കുറിച്ചു.


 
Other News in this category

 
 




 
Close Window