Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.71 INR  1 EURO=76.34 INR
ukmalayalampathram.com
Mon 16th Oct 2017
 
 
UK Special
  Add your Comment comment
യുകെയില്‍ ലൈസന്‍സ് എടുക്കാന്‍ പാടുപെടും, കാത്തിരിക്കുന്നത് എട്ടിന്റെ പണി
reporter

ലണ്ടന്‍: യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ഇനി പാടുപെടും. അപേക്ഷകരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. ഇനി മുതല്‍ ലേണേഴ്‌സ് ഉള്ളവര്‍ സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ മുതല്‍ പാര്‍ക്കിങ് വരെ പഠിച്ചിരിക്കണം. കൂടാതെ ഇത് കാണിച്ചു കൊടുക്കുകയും വേണം. എങ്കില്‍ മാത്രമേ ലൈസന്‍സ് കിട്ടുകയുള്ളൂ. പുതിയ പരീക്ഷ ഡിസംബര്‍ നാലു മുതല്‍ നിലവില്‍ വരും. നാലു മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണം. സ്വതന്ത്രമായി 20 മിനിറ്റ് വാഹനം ഓടിച്ചു കാണിക്കണം. നേരത്തേ ഇത് 10 മിനിറ്റ് ആയിരുന്നു. പാര്‍ക്കിങ് സ്ഥലത്തേക്ക് നേരേയും പിറകോട്ടും വാഹനം ഓടിച്ച് കയറ്റണം. ഇത് കൂടാതെ ജിപിഎസ് അടക്കമുള്ള നാവിഗേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ പരിശീലനം നേടിയിരിക്കണം. 

ഡ്രൈവിങ് ആന്‍ഡ് വെഹിക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോള്‍ തന്നെ രാജ്യത്തെ പകുതിയോളം വാഹന ഉടമകള്‍ക്ക് ജിപിഎസ് അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ട്. ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്ന് മാത്രം. രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലൈസന്‍സ് പരീക്ഷ കര്‍ശനമാക്കിയതെന്ന് ഗതാഗത മന്ത്രി ആന്‍ഡ്രൂ ജോണ്‍സ് പറഞ്ഞു. 1935 ലാണ് ആദ്യമായി യുകെയില്‍ ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുന്നത്. പിന്നീട് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിക്കൊണ്ടിരിക്കുന്നതെന്നും ഇവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window