Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
UK Special
  Add your Comment comment
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു
reporter

ലണ്ടന്‍: പ്രത്യാശയുടെ നിറവില്‍ ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍.

ഇഷ്ടഭോജ്യ വസ്തുക്കള്‍ വെടിഞ്ഞും ഹൃദയവിശുദ്ധി കാത്തുസൂക്ഷിച്ചും ദാനധര്‍മം ചെയ്തും 50 ദിവസം നീണ്ട നോമ്പാചരണത്തിന് ഇന്നലെ അര്‍ധരാത്രിയോടെ സമാപനമായി.

യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയില്‍ ദേവാലയങ്ങളില്‍ ഇന്നലെ രാത്രി പാതിരാ കുര്‍ബാനയും ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങളും നടന്നു. ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയും ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങളും നടന്നു. പ്രത്യേക പ്രാര്‍ത്ഥനയിലും തിരുകര്‍മ്മങ്ങളിലും ആയിരക്കണക്കിനു വിശ്വാസികളാണു പങ്കെടുത്തത്. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ എം സൂസൈപാക്യം കാര്‍മികത്വം വഹിച്ചത്.



എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും യുകെ മലയാളം പത്രത്തിന്റെ ഈസ്റ്റര്‍ ദിനാശംസകള്‍. 

 
Other News in this category

 
 




 
Close Window