Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 16th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രിസ്റ്റോളിലെ മലയാളി വിദ്യാര്‍ഥിക്ക് മജ്ജമാറ്റിവയ്ക്കണം, യോജിച്ച മജ്ജ ദാതാക്കള്‍ മുന്നോട്ട് വരിക
reporter

ലണ്ടന്‍: ബോണ്‍ ക്യാന്‍സര്‍ പിടിപെട്ട് ആശുപത്രിയില്‍ കഴിയുന്ന ജെയിംസ് ജോസിന് മജ്ജ ദാതാക്കളെ തേടുന്നു. ഇരുപത്തിരണ്ടുകാരനായ ജെയിംസ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ബോണ്‍ ക്യാന്‍സറിന് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് മജ്ജ മാറ്റിവയ്ക്കല്‍. എന്നാല്‍ ഇതിന് അനുയോജ്യരായവരെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ജെയിംസിന്റെ മാതാപിതാക്കളായ ജോസും ഗ്രേസിയും സഹോദരന്‍ ജോയലും സുമനസുകളുടെ സഹായം തേടിയത്. 'ഡിലീറ്റ് ക്യാന്‍സര്‍ ആന്റ് ഉപഹാര്‍ ചാരിറ്റിയാണ് ദക്ഷിണേന്ത്യന്‍ സമൂഹത്തിനായി മജ്ജ നിര്‍ണയ രജിസ്റ്ററിനായി പ്രചാരണം നടത്തുന്നത്. യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതെ ലളിതമായ പ്രക്രിയയിലൂടെ മജ്ജദാനം നടത്താവുന്നതാണ്.

എന്നാല്‍ മലയാളികളില്‍ പലരും ഇതിനോട് വിമുഖത കാണിക്കുകയാണ്. മൈലോഡിസ്പ്ലാസിയാണ് ജെയിംസിനെ ബാധിച്ചിരിക്കുന്നത്. ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഇതിനു ഉചിതമായ ചികിത്സാ മാര്‍ഗം മജ്ജമാറ്റിവയ്ക്കല്‍ ആണ്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജെയിംസിനു ചേരുന്ന മജ്ജക്കായി തങ്ങള്‍ ശ്രമിക്കുകയാണെന്ന് കുടുംബ സുഹൃത്ത് ജെയിനി ചാക്കോച്ചന്‍ പറഞ്ഞു. രക്തഗ്രൂപ്പ് നിര്‍ണയം പോലെ മലയാളികള്‍ മജ്ജ നിര്‍ണയ രജിസ്‌ട്രേഷനായി മുന്നോട്ടു വന്നാല്‍ ജെയിംസിനെ പോലെ നിരവധിപ്പേരുടെ ജീവന്‍ രക്ഷിക്കാനാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : Dr Siddiq Pulakal -07412 934 567 ,Anas Azeez - 07877360663

 
Other News in this category

 
 




 
Close Window