Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
36-24-36: സ്ത്രീകളുടെ നല്ല ആകൃതിയെന്ന് CBSE പാഠ്യപുസ്തകം
reporter

 ന്യൂഡല്‍ഹി: സ്ത്രീ ശരീരത്തിന്റെ അഴകളവുകളെ സംബന്ധിച്ചുള്ള സിബിഎസ്ഇ പാഠപുസ്തകത്തിലെ പരാമര്‍ശം വിവാദമാകുന്നു. പന്ത്രണ്ടാം ക്ലാസിലെ, ഹെല്‍ത്ത് ആന്‍ഡ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ പാഠപുസ്തകത്തിലെ പരാമര്‍ശമാണ് വിവാദമായത്. '36-24-36' എന്നതാണ് ഏറ്റവും നല്ല ശരീരാകൃതിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ അഴകളവുകളാണ് ഇതെന്നും അതുകൊണ്ടാണ് മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് മത്സരങ്ങള്‍ക്ക് 36-24-36 അനുപാതമെന്നും പുസ്തകത്തില്‍ പറയുന്നു. എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയ പുസ്തകമല്ല ഇത്. ഡോക്ടര്‍ വി കെ ശര്‍മ എന്നയാളാണ് പുസ്തകം തയ്യാറാക്കിയത്. ന്യൂ സരസ്വതി ഹൗസാണ് പ്രസാധകര്‍. ശരീരഭംഗി യാദൃശ്ചികമായി ലഭിക്കുന്നതല്ലെന്നും ദിവസവും കൃത്യമായി വ്യായാമം ചെയ്താല്‍ മാത്രമേ 36-24-36 ല്‍ എത്താന്‍ സാധിക്കുകയുള്ളുവെന്നും പുസ്തകത്തില്‍ പറയുന്നു. 

സംഭവം ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് വകവച്ചിട്ടുണ്ട്. പ്രതിഷേധം കനത്തതോടെ ഒടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവേദ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സിബിഎസ്ഇ സിലബസില്‍ സ്വകാര്യ പബ്ലിഷര്‍മാര്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. ചില സിബിഎസ്ഇ സ്‌കൂളുകളില്‍ ഈ പുസ്തകം വിതരണം ചെയ്തിട്ടുണ്ട്. വിവാദമായതിനെത്തുടര്‍ന്ന് പുസ്തകത്തിന്റെ പ്രിന്റിങ് ഉടനെ നിര്‍ത്തിവയ്ക്കാനും പുസ്തകം പിന്‍വലിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയില്‍ 'വി' രൂപത്തിലുള്ള ശരീരമാണ് പുരുഷനെ സംബന്ധിച്ച് നല്ലതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. പുസ്തകത്തില്‍ ലൈംഗിക പരാമര്‍ശം നടത്തിയെന്നു കാട്ടി രചയിതാവിനെതിരെയും പബ്ലിഷര്‍ക്കെതിരെയും സിബിഎസ്ഇ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.


 
Other News in this category

 
 




 
Close Window