Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
19ാം നൂറ്റാണ്ടിലെ അവസാനത്തെയാളും ലോകത്തോട് വിടപറഞ്ഞു
reporter

റോം: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയും ലോക മുത്തശിയെന്നും അറിയപ്പെട്ടിരുന്ന എമ്മ മൊറാനോ (117) അന്തരിച്ചു. ശനിയാഴ്ചയാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ജീവിച്ചിരുന്ന ഏകവ്യക്തിയായ എമ്മയാണ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത്. വടക്കന്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ഇവര്‍ 1899 നവംബര്‍ 29 നാണ് ജനിച്ചത്, റൈറ്റ് സഹോദരന്മാര്‍ ആകാശത്ത് പറക്കുന്നതിനും നാലു വര്‍ഷം മുന്‍പ്. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്ക് സാക്ഷിയായിരുന്ന എമ്മ ദൈര്‍ഘ്യമേറിയ ഒരു ജീവിത യാത്ര തന്നെയാണ് നടത്തിയത്. ഇക്കാലയളവില്‍ 90 ഇറ്റാലിയന്‍ സര്‍ക്കാരുകളെയും അവര്‍ കണ്ടു. ഇവര്‍ക്ക് ജനിച്ച ഒരു മകന്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു പതിറ്റാണ്ടുകളിലായി തന്റെ ജീവിതം കഴിച്ച എമ്മ വടക്കന്‍ ഇറ്റലിയിലാണ് അവസാന കാലം ചെലവഴിച്ചത്.

 
Other News in this category

 
 




 
Close Window