Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അവയവദാനത്തിനു തടസങ്ങളില്ലെന്ന് ആരോഗ്യമന്ത്രി
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാനത്തിന് തടസങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അങ്ങേയറ്റം ആവശ്യമായ നിബന്ധനകള്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളൂ. മസ്തിഷ്‌ക മരണം സര്‍ക്കാര്‍ ഡോക്ടര്‍ ഉറപ്പു വരുത്തുന്നതില്‍ എന്താണ് തെറ്റെന്ന് ആരോഗ്യമന്ത്രി ചോദിച്ചു. അവയവദാനത്തിന്റെ മറവില്‍ ചൂഷണം ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന സമിതിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടാവണം. നടപടി ക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തണം. ജീവിച്ചിരിക്കേ അവയവ ദാനം നടത്തുന്നവരുടെ രജിസ്ട്രി സൂക്ഷിക്കണം എന്നിവയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍.

അതേസമയം, അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് മനോവീര്യം കെടുത്തിയതാണ് അവയവമാറ്റ ശസ്ത്രക്രിയകളില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്നോട്ടടിക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ലാഭം മോഹിച്ചല്ല ഡോക്ടര്‍മാര്‍ ശസ്ത്രക്രിയകള്‍ക്ക് മുന്‍കൈയെടുക്കുന്നത്. പൊതുസമൂഹത്തിലെ തെറ്റിദ്ധാരണ മാറ്റാന്‍ ബോധവല്‍ക്കരണം ഉടന്‍ തുടങ്ങുമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.വി.ജി.പ്രദീപ് പറഞ്ഞു. 

അവയവദാനത്തില്‍ വ്യാപകമായി കച്ചവടക്കം നടക്കുന്നുവെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ടായതാണ് ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്കു കാരണമെന്ന് ഐ.എം.എ. കേരള ഘടകം പറയുന്നു. ഈ തെറ്റിദ്ധാരണ മാറ്റാന്‍ ബോധവല്‍ക്കരണം ആവശ്യമാണ്. കേന്ദ്രഏജന്‍സിയുടെ നിരീക്ഷണത്തില്‍ തുടരുന്ന അവയവദാന നടപടികള്‍ സുതാര്യമാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരേയും പരിശോധനാ സമിതിയില്‍ ഉള്‍പ്പെടുത്തും.

രോഗികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് ചട്ടം.

 
Other News in this category

 
 




 
Close Window