Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.79 INR  1 EURO=69.77 INR
ukmalayalampathram.com
Thu 27th Apr 2017
 
 
UK Special
  Add your Comment comment
ബ്രക്‌സിറ്റ്: ലോയിഡ് ബാങ്ക് ആസ്ഥാനം ബെര്‍ലിനിലേക്ക് മാറ്റുന്നു
reporter

ലണ്ടന്‍: രാജ്യത്തെ പ്രമുഖ ബാങ്കായ ലോയിഡ് ആസ്ഥാനം മാറ്റുന്നതായി റിപ്പോര്‍ട്ട്. ബ്രക്‌സിറ്റിന് ശേഷം യുകെയില്‍ നില്‍ക്കേണ്ടെന്നാണ് ബാങ്കിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആസ്ഥാനം ജര്‍മനിയിലെ ബെര്‍ലിനിലേക്ക് മാറ്റും. ഇവര്‍ക്ക് ഇപ്പോള്‍ ബെര്‍ലിനില്‍ ബ്രാഞ്ചുണ്ട്. ഇതിനെ സ്ഥാനമായി മാറ്റാനാണ് തീരുമാനം. ഇതോടെ യൂറോപ്പില്‍ ആധിപത്യം സ്ഥാപിക്കാനും ബാങ്കിന് സാധിക്കും. അതേസമയം, ബ്രിട്ടനില്‍ ബാങ്കിന്റെ പ്രവര്‍ത്തനം തുടരും. ബ്രക്‌സിറ്റ് നടപ്പാക്കുന്നതോടെ രാജ്യത്തെ നിരവധി ബാങ്കിങ് സ്ഥാപനങ്ങള്‍ അവരുടെ ആസ്ഥാനം യൂറോപ്പിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് ലോയിഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ബ്രക്‌സിറ്റിലെ പ്രധാന തിരിച്ചടി ഏകീകൃത വിപണി ഇല്ലാതാകുമെന്നതാണ്. ഇതോടെ പല ആനുകൂല്യങ്ങളും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടമാകും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇവരെല്ലാം യൂറോപ്പിലേക്ക് ചുവടുമാറ്റുന്നത്. 

ലോയിഡിന് ബ്രിട്ടനിലാണ് ആധിപത്യം ഉള്ളത്. ബെര്‍ലിനില്‍ 300 ജീവനക്കാരുള്ള ബ്രാഞ്ച് ഉണ്ടെന്ന് മാത്രം. എന്നാല്‍ മറ്റിടങ്ങളില്‍ ഇവര്‍ക്ക് ബ്രാഞ്ച് ഇല്ലതാനും. ബെര്‍ലിനിലേക്ക് ആസ്ഥാനം മാറ്റുന്നതോടെ ഫ്രാങ്ക്ഫര്‍ട്ട്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലും പുതിയ ബ്രാഞ്ച് തുടങ്ങാന്‍ ഇവര്‍ ആലോചിക്കുന്നുണ്ട്. പുതിയ ജര്‍മന്‍ ബാങ്കിങ് ലൈസന്‍സിനായി ലോയിഡ് ഇതിനോടകം അപേക്ഷ നല്‍കിയെന്നാണ് വിവരം. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. എച്ച്എസ്ബിസി തങ്ങളുടെ ആസ്ഥാനം പാരീസിലേക്ക് മാറ്റുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആയിരത്തോളം ജീവനക്കാരെയാണ് സ്ഥലംമാറ്റുന്നത്. ലോയിഡിന്റെ തന്നെ ഇന്‍ഷ്വറന്‍സ് വിഭാഗം ലണ്ടനില്‍ നിന്ന് ബ്രസല്‍സിലേക്ക് മാറ്റിയിരുന്നു. ഇതോടെ പതിനായിരക്കണക്കിന് ജോലികളാണ് യുകെയ്ക്ക് നഷ്ടമാകുന്നത്. പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്റ്റര്‍ഡാം, ലക്‌സംബര്‍ഗ് എന്നീ നഗരങ്ങള്‍ക്കാകും ഇതിന്റെ ഗുണം ലഭിക്കുക.

 
Other News in this category

 
 




 
Close Window