Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.71 INR  1 EURO=76.34 INR
ukmalayalampathram.com
Mon 16th Oct 2017
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വംശജരായ ലണ്ടന്‍ ദമ്പതികളെ ഈസി ജെറ്റില്‍ നിന്ന് ഇറക്കിവിട്ടു
reporter

 ലണ്ടന്‍: ഏഷ്യന്‍ വംശജനെ യുനൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ടതിനു പിന്നാലെ ഇന്ത്യന്‍ വംശജര്‍ക്കും അപമാനം. ഈസി ജെറ്റുകാരാണ് ടിക്കറ്റ് നല്‍കിയ ശേഷം സീറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി ലണ്ടന്‍ ദമ്പതികളായ മനോജ് (38), വിധ (35) എന്നിവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത്. സംഭവം ലൂട്ടന്‍ വിമാനത്താവളത്തില്‍. സിസിലിയിലെ കറ്റാനിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടിയാണ് ദമ്പതികള്‍ ഈസി ജെറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. സീറ്റ് കപ്പാസിറ്റി കഴിഞ്ഞിട്ടും ഇവര്‍ ടിക്കറ്റ് വില്‍ക്കുകയായിരുന്നു. ഇത് അറിയാതെ ദമ്പതികള്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ഒടുവില്‍ വിമാനത്തില്‍ കയറിയപ്പോഴാണ് സീറ്റ് ഇല്ലെന്ന് മനസിലായത്. ഇതോടെ ഇവരെ വിമാനജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ ഇതിന് പരിഹാരമായി നഷ്ടപരിഹാരം നല്‍കാനോ പകരം സംവിധാനം ഒരുക്കിക്കൊടുക്കാനോ വിമാനജീവനക്കാര്‍ തയാറായില്ല. ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈന്‍സാണ് ഈസി ജെറ്റ്. 

628 പൗണ്ടാണ് ടിക്കറ്റിനായി ഇവര്‍ ചെലവാക്കിയത്. ടിക്കറ്റ് ലഭിച്ചതോടെ കറ്റാനിയയില്‍ ഇവര്‍ താമസസൗകര്യവും ബുക്ക് ചെയ്തു. ഇതിനായി ചെലവായത് 1270 പൗണ്ടും. മുറി റദ്ദാക്കിയാല്‍ ഈ തുക മടക്കി ലഭിക്കുകയുമില്ല. ഇതോടെയാണ് ദമ്പതികള്‍ വെട്ടിലായത്. ഐടി കണ്‍സള്‍ട്ടന്റായ മനോജ് സംഭവത്തില്‍ പരാതി നല്‍കിയിരിക്കുകയാണ്. വിമാനത്തില്‍ ഇറക്കിവിട്ട ശേഷം തങ്ങളോട് ബാഗേജുകള്‍ തിരിച്ചെടുത്തുകൊള്ളാന്‍ പറയുകയായിരുന്നു. തങ്ങളെ വിമാനത്തില്‍ നിന്ന് വലിച്ചിറക്കിയില്ല എന്ന വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് മനോജ്. സംഭവത്തെക്കുറിച്ച് ഈസി ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 
Other News in this category

 
 




 
Close Window