Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.11 INR  1 EURO=71.99 INR
ukmalayalampathram.com
Tue 30th May 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ശക്തമായ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് മലപ്പുറത്ത് പച്ച തൊടാനായില്ല
reporter

ഒരു ലക്ഷത്തിലധികം വോട്ട് നേടുമെന്ന പ്രഖ്യാപനത്തേടെയായിരുന്നു ബിജെപി മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായതും ഉത്തര്‍പ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാനായതുമെല്ലാം അനുകൂല ഘടകങ്ങളാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ പ്രചരണപരിപാടികളാണ് ബിജെപി മലപ്പുറത്ത് ബിജെപി കാഴ്ചവെച്ചത്. യുപിയിലും മണിപ്പൂരിലും ബിജെപി സൃഷ്ടിച്ച അത്ഭുതം മലപ്പുറത്തും ഉണ്ടാകുമെന്നാണ് സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് പറഞ്ഞത്. പക്ഷേ, എല്ലാം പാളി. മലപ്പുറത്തെ പ്രകടനം മെച്ചപ്പെടുത്തി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഊര്‍ജം സംഭരിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. കേന്ദ്രഭരണവും നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായതുമെല്ലാം പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 2014ല്‍ നേടിയ 64,705 വോട്ടുകളും (7.58 ശതമാനം) പാര്‍ട്ടിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകമായി. ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുനേടി മണ്ഡലത്തില്‍ ശക്തി തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണു പാര്‍ട്ടി പ്രചാരണം നയിച്ചത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ ക്യാമ്പു ചെയ്തു പ്രചാരണത്തിനു നേതൃത്വം നല്‍കി. 90,000 വോട്ടിനു മുകളിലെത്താനാകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍, വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞു. ശക്തമായ പ്രചരണമാണ് ബിജെപി മലപ്പുറത്ത് കാഴ്ച വെച്ചത്. യുപിയിലും മണിപ്പൂരിലും ബിജെപി സൃഷ്ടിച്ച അത്ഭുതം മലപ്പുറത്ത് ഉണ്ടാകുമെന്നായിരുന്നു സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് പറഞ്ഞത്. 2014 ല്‍ 7. 58 ശതമാനം വോട്ട് നേടിയ ബിജെപി ഇത്തവണ ആയിരം വോട്ടുകള്‍ മാത്രമാണ് കൂടുതല്‍ നേടാനായത്. ഒന്നര ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നിടത്ത് ഇതിനു ആനുപാതികമായ വോട്ട് ശതമാനം ഉയര്‍ത്താന്‍ ബിജെപിക്ക് സാധിക്കാതെ പോയി. ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായ ബീഫ് നിലപാട് മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ഉയര്‍ത്തിയെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ നേടാനായില്ല.

 
Other News in this category

 
 




 
Close Window